Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കണ്ടെയ്നർ ലോറിയിലേക്ക് കാർ ഇടിച്ചുകയറി ഗൃഹനാഥൻ മരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിയിലേക്ക് കാർ ഇടിച്ചുകയറി ഗൃഹനാഥൻ മരിച്ചു. ചാലക്കുടി മുരിങ്ങൂർ കളത്തിൽ വീട്ടിൽ കെ.ജി. ജോർജ് (69) ആണ് മരിച്ചത്. കുമ്പളം ടോൾ പ്ലാസയ്ക്കു സമീപം ദേശീയപാത സർവീസ് റോഡിൽ വെള്ളിയാഴ്ച വൈകിട്ട് നാലോടെയായിരുന്നു സംഭവം.

അരൂരിൽ നിന്ന് വൈറ്റില ഭാഗത്തേക്ക് പോകുന്നതിനിടെ കുമ്പളം ടോൾ പ്ലാസയ്ക്കു സമീപത്തുവെച്ച് ജോർജ് സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് സർവീസ് റോഡിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ പിൻഭാഗത്ത് ഇടിച്ചു കയറുകയായിരുന്നു. കാർ പൂർണമായും ലോറിക്ക് അടിയിൽപ്പെട്ട നിലയിലായിരുന്നു.

നാട്ടുകാരും വഴിയാത്രക്കാരും ചേർന്ന് ജോർജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇയാൾ മാത്രമാണ് കാറിലുണ്ടായിരുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP