Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണ്ണൂർ പഴയങ്ങാടിയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു; അപകടം നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിൽ ഇടിച്ച്

കണ്ണൂർ പഴയങ്ങാടിയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു; അപകടം നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിൽ ഇടിച്ച്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പഴയങ്ങാടിയിൽ വാഹനാപകടത്തിൽ രണ്ടു സ്ത്രീകൾ മരിച്ചു. പഴയങ്ങാടി പാലത്തിൽ വ്യാഴാഴ്ച വൈകുന്നേരം കാറും സ്‌കൂട്ടറും തമ്മിലിടിച്ചുണ്ടായ അപകടത്തിലാണ് ചെറുകുന്ന് സ്വദേശിനിയായ സി.പി വീണ, പഴയങ്ങാടി സ്വദേശിനിയായ ഫാത്തിമ എന്നിവർ മരണമടഞ്ഞത്.

നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിലടിക്കുകയായിരുന്നു. പഴയങ്ങാടി പൊലിസും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽപ്പെട്ട ഇരുവാഹനങ്ങളും പൂർണമായി തകർന്നിട്ടുണ്ട്. അപകടത്തെ തുടർന്ന് ഈ റുട്ടിൽ ഗതാഗതം തടസപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ പൂർണമായും തകർന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP