Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുഴപ്പിലങ്ങാട് സുഹൃത്തിന്റെ പിറന്നാൾ ആഘോഷം കഴിഞ്ഞുവരവെ ബൈക്ക് മറിഞ്ഞു യുവാവ് മരിച്ചു; ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരുക്കേറ്റു; അപകടം മുഴുപ്പിലങ്ങാട് വച്ച്

മുഴപ്പിലങ്ങാട് സുഹൃത്തിന്റെ പിറന്നാൾ ആഘോഷം കഴിഞ്ഞുവരവെ ബൈക്ക് മറിഞ്ഞു യുവാവ് മരിച്ചു; ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരുക്കേറ്റു; അപകടം മുഴുപ്പിലങ്ങാട് വച്ച്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: സുഹൃത്തിന്റെ പിറന്നാൾ ആഘോഷം കഴിഞ്ഞു മടങ്ങവെ ബൈക്ക് മറിഞ്ഞ് യുവാവ് ദാരുണമായി മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് പരുക്കേറ്റു. മുഴപ്പിലങ്ങാട് ഇ. എം. എസ് റോഡിലെ മലയനാണ്ടി ഹൗസിൽ വസന്തകുമാറിന്റെ മകൻ റോയൽ ദാസാ(18)ണ് ദാരുണമായി മരിച്ചത്.

മുഴപ്പിലങ്ങാട് മഠം ബീച്ചു റോഡിൽ ഉമ്മർ ഗേറ്റിന് സമീപം ബുധനാഴ്‌ച്ച പുലർച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. അജ്മൽ റോഷനെന്ന സുഹൃത്തിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ മറ്റൊരു സുഹൃത്തായ അറഫാത്തിനൊപ്പം പോയതായിരുന്നു റോയൽ. പുലർച്ചെ വീട്ടിലേക്ക് ബൈക്കിൽ മടങ്ങിവരുമ്പോഴാണ് അപകടമുണ്ടായത്.

വരുന്ന വഴി ട്രെയിൻ കടന്നു പോകാൻ റെയിൽവേ ഗേറ്റ് അടച്ചിരുന്നു. ഇരുട്ടായതിനാൽ ഇതു ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. പെട്ടെന്ന് ബൈക്ക് വെട്ടിച്ചപ്പോൾ നിയന്ത്രണം തെറ്റി മറിഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോഴെക്കും റോയൽദാസ് മരണമടഞ്ഞിരുന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റതാണ് അപകടകാരണമായി പറയുന്നത്. തോട്ടട ഐ.ടി.ഐ വിദ്യാർത്ഥിയാണ് റോയൽ ദാസ്. എടക്കാട് പൊലിസ് ഇൻക്വസ്റ്റ് നടത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP