Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മകളെ ഡോക്ടറെ കാണിച്ച് മടങ്ങവേ ബസ് സ്‌കൂട്ടറിലിടിച്ച് യുവതി മരിച്ചു; മകൾ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു

മകളെ ഡോക്ടറെ കാണിച്ച് മടങ്ങവേ ബസ് സ്‌കൂട്ടറിലിടിച്ച് യുവതി മരിച്ചു; മകൾ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മകളെ ഡോക്ടറെ കാണിച്ച് മടങ്ങവേ ബസ് സ്‌കൂട്ടറിലിടിച്ച് യുവതി ദാരുണമായി മരിച്ചു. മകൾ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.

എൻ.ജി.ഒ ക്വാർട്ടേഴ്‌സ് മാലൂർകുന്ന് പറക്കുളം ഫാത്തിമ സുൽഫത്ത് (33) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെ പൊറ്റമ്മലിലാണ് അപകടം. ഒപ്പമുണ്ടായിരുന്ന മകൾ ആയിഷ സൈദ(4)ക്ക് നിസ്സാര പരിക്കേറ്റു. മകളെ ഡോക്ടറെ കാണിച്ച് കോട്ടുളിയിൽ നിന്ന് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്. സ്‌കൂട്ടർ മറിഞ്ഞ് ഫാത്തിമ സുൽഫത്ത് ബസ്സിനടിയിൽപെടുകയായിരുന്നു. തൽക്ഷണം മരിച്ചു.

സിപിഎം പറക്കുളം ബ്രാഞ്ച് അംഗമാണ് ഫാത്തിമ സുൽഫത്ത്. ഭർത്താവ്: മുഹമ്മദ് സാലിഹ് (എ.കെ സ്റ്റോർസ്). മക്കൾ: ഷസിൻ മുഹമ്മദ് (സെന്റ് ജോസഫ് സ്‌കൂൾ), ആയിഷ സൈദ (യു.കെ.ജി വിദ്യാർത്ഥിനി, നസറത്ത് മഹൽ സ്‌കൂൾ). പിതാവ്: ആലിക്കോയ. മാതാവ്: പരേതയായ അഫ്‌സത്ത്. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, നുഫൈസ, മാഷിദ.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP