Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആനക്കയത്ത് കാർ പിന്നിലിടിച്ച് എട്ടുവയസുകാരൻ മരിച്ചു; അപകടം കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോൾ; കാർ ഡ്രൈവർക്ക് എതിരെ കേസ്

ആനക്കയത്ത് കാർ പിന്നിലിടിച്ച് എട്ടുവയസുകാരൻ മരിച്ചു; അപകടം കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോൾ; കാർ ഡ്രൈവർക്ക് എതിരെ കേസ്

ജംഷാദ് മലപ്പുറം

മലപ്പുറം: കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാർ പിറകിലിടിച്ച് എട്ടുവയസ്സുകാരൻ മരിച്ചു. കാർ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. മലപ്പുറം ആനക്കയത്താണ് സംഭവം. ആനക്കയം ആമക്കാട് ചെറുകപ്പള്ളി ശാഫിയുടെ മകൻ മുഹമ്മദ് ഷയാൻ (എട്ട്) ആണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്നു മരണപ്പെട്ടത്.തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ ആനക്കയം ഒറവുമ്പുറം റോഡിൽ ആമക്കാട് വച്ചായിരുന്നു അപകടം.

കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങവെ നിയന്ത്രണം വിട്ട കാർ പിറകിലിടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മുഹമ്മദ് ഷിഫാൻ, മുഹമ്മദ് റസൽ എന്നിവർക്ക് പരിക്കേറ്റു. മുഹമ്മദ് ഷിഫാൻ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മുഹമ്മദ് റസലിന് നിസ്സാര പരിക്കാണുള്ളത്.കിടങ്ങയം എ എം എൽ പി സ്‌കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച മുഹമ്മദ് ഷയാൻ. പാണ്ടിക്കാട് പൊലീസ് ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. കാർ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP