Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തളിപ്പറമ്പിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഒരാളുടെ നില ഗുരുതരം

തളിപ്പറമ്പിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഒരാളുടെ നില ഗുരുതരം

അനീഷ് കുമാർ

തളിപ്പറമ്പ് : തളിപ്പറമ്പിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ചെനയന്നൂർ ഭണ്ഡാരപ്പാറയിലെ സുലേഖാ ഹൗസിൽ മുഹമ്മദ് ഷബീറാണ്(28)മരിച്ചത്. കൂടെ ഉണ്ടായിരുന്ന സനീഷിന് (33) പരിക്കേറ്റു

സനീഷിനെ ഗുരുതര പരിക്കുകളോടെ പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിരുന്നു.തുടർന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഷബീർ സഞ്ചരിച്ച കെ.എൽ 59-ജി 569 ബൈക്കും തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന കെ.എൽ.14-എച്ച്-8888 സ്‌കോർപ്പിയോ വാഹനവും തമ്മിലാണ് കൂട്ടിയിടിച്ചത്.

എളമ്പേരംപാറയിലെ മരമില്ലിൽ ജോലിചെയ്യുന്ന ഷബീർ രാവിലെ മില്ലിലേക്ക് പോവുകയായിരുന്നു. രാവിലെ ഏഴിന് ആലക്കോട് റോഡിൽ കുമ്മായച്ചൂളക്ക് സമീപത്തായിരുന്നു അപകടം. തളിപ്പറമ്പിലെ ചുമട്ടുതൊഴിലാളിയായ അബ്ദുൾഖാദറിന്റെ മകനാണ്. മാതാവ്: സുലേഖ. അവിവാഹിതനാണ്. സഹോദരങ്ങൾ: ബുഷ്റ, ഷക്കീർ, ഷഫീക്ക്, ലത്തീഫ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP