Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചമ്രവട്ടം പാലത്തിൽ വച്ച് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു; അപകടം ഓട്ടോ പാലത്തിന്റെ നടപ്പാതയിൽ കയറിയതോടെ

ചമ്രവട്ടം പാലത്തിൽ വച്ച് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു; അപകടം ഓട്ടോ പാലത്തിന്റെ നടപ്പാതയിൽ കയറിയതോടെ

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം ചമ്രവട്ടം പാലത്തിന്റെ നടപ്പാതയിൽ കയറി ഓട്ടോറിക്ഷ മറിഞ്ഞ് ഓട്ടോ ഡ്രൈവറായ യുവാവ് മരിച്ചു. പുതുപ്പള്ളി സ്വദേശി അച്ചിപ്ര വളപ്പിൽ നൗഫൽ (40) ആണ് മരണപ്പെട്ടത്. പുറത്തൂർ ഭാഗത്ത് നിന്നും നരിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന നൗഫൽ ഓടിച്ചിരുന്ന ഓട്ടോ ഇടതു വശത്തെ നടപ്പാതയിൽ തട്ടി മറിയുകയായിരുന്നു.

ശനിയാഴ്ച രാവിലെ 7.30നാണ് അപകടം നടന്നത്. വീഴ്ചയിൽ ഓട്ടോയുടെ അടിയിൽപ്പെട്ട നൗഫലിന് തലക്കും നെഞ്ചിനും സാരമായി പരിക്കേറ്റിരുന്നു. തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സ നൽകിയിരുന്നെങ്കിലും ഉച്ചക്ക് 12 മണിയോടെ മരണപ്പെടുകയായിരുന്നു.പിതാവ്: മൊയ്തീൻ കുട്ടി എന്ന ബാവ.മാതാവ്:കുഞ്ഞീമ.ഭാര്യ: ജംഷീന.ഏകമകൾ: ഹവ്വാ മറിയം.സഹോദരങ്ങൾ: ശിഹാബ്, റിയാസ്.ഓട്ടോയിലുണ്ടായിരുന്ന രണ്ടു പേർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP