Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സുഹൃത്തിന്റെ കല്യാണത്തലേന്ന് വീട്ടിലേക്ക് മടങ്ങും വഴി കൊടുംവളവിൽ കാർ നിയന്ത്രണം വിട്ടു; റോഡരികിലെ തട്ടുകട തകർത്ത് ഭാരതപ്പുഴയിലേക്ക്; പൊന്നാനിയിൽ 21 കാരന് ദാരുണാന്ത്യം

സുഹൃത്തിന്റെ കല്യാണത്തലേന്ന് വീട്ടിലേക്ക് മടങ്ങും വഴി കൊടുംവളവിൽ കാർ നിയന്ത്രണം വിട്ടു; റോഡരികിലെ തട്ടുകട തകർത്ത് ഭാരതപ്പുഴയിലേക്ക്; പൊന്നാനിയിൽ 21 കാരന് ദാരുണാന്ത്യം

ജംഷാദ് മലപ്പുറം

മലപ്പുറം: സുഹൃത്തിന്റെ കല്യാണത്തലേന്ന് നിയന്ത്രണം വിട്ട കാർ ഭാരതപുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മറ്റൊരു സൃഹൃത്തിനെ വീട്ടിൽ ഇറക്കിയ ശേഷം മടങ്ങുന്നതിനിടെയായിരുന്നു അപകടം. മലപ്പുറം പൊന്നാനി കർമ്മ റോഡിൽ ഈശ്വരമംഗലത്താണ് സംഭവം. തിരൂർ വാണിയന്നൂർ സ്വദേശി മേടാപ്പറമ്പിൽ ഹൗസിൽ മുഹമ്മദ് ഹാരിസ് (21) ആണ് മരിച്ചത്.കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു.

ശനിയാഴ്ച പുലർച്ചെ 2 മണിയോടെയാണ് അപകടം. പൊന്നാനി ഈശ്വരമംഗലം പൈതൽ ജാറത്തിന് സമീപത്തെ കൊടുംവളവിലാണ് നിയന്ത്രണം വിട്ട കാർ ഭാരതപ്പുഴയിലേക്ക് പതിച്ചത്. മുഹമ്മദ് ഹാരിസിന്റെ സുഹൃത്തിന്റെ കല്യാണതലേന്നാൾ പൊന്നാനി സ്വദേശിയായ സുഹൃത്തിനെ വീട്ടിൽ ഇറക്കിയ ശേഷം തിരൂരിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. പൊന്നാനി കർമ്മ റോഡിൽ നിന്നും ഈശ്വരമംഗലം പഴയ ദേശീയ പാതയിലേക്കുള്ള വളവ് ശ്രദ്ധയിൽപ്പെടാതിരുന്നതാണ് അപകടത്തിനിടയാക്കിയത്.

റോഡരികിലുണ്ടായിരുന്ന തട്ടുകട തകർത്താണ് കാർ പുഴയിലേക്ക് പതിച്ചത്. അപകടത്തെത്തുടർന്ന് സമീപവാസികൾ ഓടിക്കൂടി പുഴയിൽ മുങ്ങിയ കാറിൽ നിന്ന് കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയെങ്കിലും ഹാരിസ് മരണപ്പെട്ടിരുന്നു. രാവിലെ ക്രെയിൻ ഉപയോഗിച്ചാണ് കാർ പുഴയിൽ നിന്നും പൊക്കിയെടുത്തത്.

പുതുതായി നിർമ്മാണം പൂർത്തീകരിച്ച കർമ്മ റോഡിലെ ഈശ്വരമംഗലം ഭാഗത്തെ കൊടുംവളവിൽ സിഗ്നലുകൾ ഇല്ലാത്തതും, പുഴയോര ഭിത്തി ഉയരത്തിൽ നിർമ്മിക്കാത്തതുമാണ് അപകടങ്ങൾക്കിടയാക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. നേരത്തെയും മേഖലയിൽ സമാന അപകടങ്ങൾ സംഭവിച്ചിരുന്നു. തലനാരിഴക്കാണ് ജീവഹാനി ഉണ്ടാകാതിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP