Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോഴഞ്ചേരിയിൽ വാഹനാപകടത്തിൽ രണ്ടുസുവിശേഷ പ്രവർത്തകർ മരിച്ചു; സ്‌കൂട്ടറിൽ കാറിടിച്ച് അപകടം

കോഴഞ്ചേരിയിൽ വാഹനാപകടത്തിൽ രണ്ടുസുവിശേഷ പ്രവർത്തകർ മരിച്ചു; സ്‌കൂട്ടറിൽ കാറിടിച്ച് അപകടം

ശ്രീലാൽ വാസുദേവൻ

കോഴഞ്ചേരി: വാഹന അപകടത്തിൽ രണ്ട് സുവിശേഷ പ്രവർത്തകർ മരിച്ചു. കോഴഞ്ചേരി മാവേലിക്കര സംസ്ഥാന പാതയിൽ പുന്നംതോട്ടത്തിനു സമീപം ഉണ്ടായ അപകടത്തിൽ പുനലൂർ ഇടമൺ ഉറുകുന്ന് മേരി വിലാസം ഡേവിഡിന്റെ മകൻ ബെനൻസ് ഡേവിഡ് (43 ),കട്ടപ്പന തോപ്രാംകുടി ചരുവിളയിൽ ജെയിംസ് എന്ന് വിളിക്കുന്ന പ്രസന്നൻ എന്നിവരാണ് മരിച്ചത്.

ഇന്ന്  പകൽ മൂന്നരയോടെ തെക്കേമലക്കും ആറന്മുളക്കും ഇടയ്ക്ക് ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. റോഡിൽ അധികം തിരക്ക് ഇല്ലാത്ത സമയമായതിനാൽ രക്ഷാ പ്രവർത്തനവും വൈകി.ആറന്മുള നിന്നും പൊലീസ് എത്തിയാണ് അപകടത്തിൽ പെട്ടവരെ കോഴഞ്ചേരി ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. അപകടമുണ്ടാക്കിയ കാർ നിർത്താതെ പോയി. പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP