Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202207Friday

കുളമാവ് ഡാമിൽ വീണ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി; ഷിബു കാൽ വഴുതി വീണത് മീൻ പിടിക്കുന്നതിനിടെ

കുളമാവ് ഡാമിൽ വീണ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി; ഷിബു കാൽ വഴുതി വീണത് മീൻ പിടിക്കുന്നതിനിടെ

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി: മീൻ പിടിക്കുന്നതിനിടെ ഡാമിൽ വീണ മധ്യവയസ്‌കന്റെ ജഡം കണ്ടെത്തി. കുളമാവ് കുന്നുംപുറത്ത് ഷിബു(44) വിന്റെ മൃതദേഹമാണ് കുളമാവ് ഡാമിൽ നിന്നും കണ്ടെടുത്തത്. രാവിലെ മീൻപിടിക്കാനെത്തിയവരാണ് മൃതദേഹം ആദ്യം കാണുന്നത്. ചൊവ്വാഴ്ച വൈകിട്ട് ഷിബു ഇടുക്കി ജലസംഭരണിയുടെ ഭാഗമായ കുളമാവ് ഡാമിൽ മീൻ പിടിക്കാൻ പോയിരുന്നതായും രാത്രി വീട്ടിൽ തിരിച്ചെത്തിയില്ലെന്നുമാണ് വീട്ടുകാർ പറയുന്നത്.

മീൻ പിടിക്കുന്നതിനിടെ കാൽ വഴുതി വെള്ളത്തിലേക്ക് വീണതായിരിക്കാം എന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം.മീൻ പിടിക്കാൻ ഉപയോഗിക്കുന്ന വല ദേഹത്ത് കുരുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. മൂലമറ്റത്ത് നിന്ന് അഗ്‌നിരക്ഷാസേനയും സ്ഥലത്തെതൊടുപുഴയിൽ നിന്നെത്തിയ സ്‌കൂബാ ടീമും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്.

കുളമാവ് എസ്എച്ച്ഒ സുനിൽ തോമസ്, എസ്‌ഐ സലിം സി.എ. എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംസ്‌കാരം നാളെ ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: സരിത. മക്കൾ: സോന, സ്‌നേഹ, സീനാസ്. മരുമകൻ: മിഥുൻ കൃഷ്ണ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP