Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202226Sunday

ബാണാസുര സാഗർ അണക്കെട്ടിൽ യുവാവ് മുങ്ങി മരിച്ചു; കൊടുവള്ളി സ്വദേശിയുടെ ദാരുണാന്ത്യം കൂട്ടുകാർക്കൊപ്പം കുളിക്കവേ

ബാണാസുര സാഗർ അണക്കെട്ടിൽ യുവാവ് മുങ്ങി മരിച്ചു; കൊടുവള്ളി സ്വദേശിയുടെ ദാരുണാന്ത്യം കൂട്ടുകാർക്കൊപ്പം കുളിക്കവേ

മറുനാടൻ മലയാളി ബ്യൂറോ

മാനന്തവാടി: വയനാട് ബാണാസുര സാഗർ അണക്കെട്ടിന്റെ റിസർവോയറിൽ യുവാവ് മുങ്ങിമരിച്ചു. കൊടുവള്ളി സ്വദേശി റഷീദാ (28)ണ് മരിച്ചത്. വിനോദയാത്രക്ക് എത്തി സുഹൃത്തുക്കൾക്കൊപ്പം കുളിക്കവേയായിരുന്നു അപകടം.

ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് അപകടം ഉണ്ടായത്. കോവിഡ് നിയന്ത്രണങ്ങൾ മൂലം വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം ജില്ലയിൽ അടഞ്ഞു കിടക്കുകയാണ്. ബാണാസുര സാഗറിലും ആളുകൾക്ക് പ്രവേശനമില്ല. റിസർവോയറിന്റെ മറ്റൊരു ഭാഗത്ത് ഇറങ്ങിയപ്പോഴാണ് അപകടം.

ഇന്നലെയാണ് ഇവർ വിനോദയാത്രക്കായി എത്തിയത്. ബാണാസുര സാഗർ അണക്കെട്ടിന്റെ റിസർവോയറിൽ കുളിക്കുന്നതിനിടയിൽ ചെളിയിൽ പെട്ട് വെള്ളത്തിൽ താണുപോകുകയായിരുന്നു. അഗ്‌നിരക്ഷാ സേനയും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമാർട്ടത്തിനായി മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP