Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാസർകോട് പരപ്പ കോളിയാറിൽ കരിങ്കൽ ക്വാറിയിൽ ഇടിമിന്നലേറ്റ് ഒരു മരണം, രണ്ട് പേരുടെ നില ഗുരുതരം

കാസർകോട്  പരപ്പ കോളിയാറിൽ കരിങ്കൽ ക്വാറിയിൽ ഇടിമിന്നലേറ്റ് ഒരു മരണം, രണ്ട് പേരുടെ നില ഗുരുതരം

ബുർഹാൻ തളങ്കര

കാഞ്ഞങ്ങാട്: പപ്പരകോളിയാറിൽ ശക്തമായ ഇടിമിന്നലിൽ ഒരാൾ മരണപ്പെട്ടു.കോളിയാറിലെ രമേശൻ 50 ആണ് മരണപ്പെട്ടത്. രണ്ട് പേർക്ക് സാരമായി പരിക്കേറ്റു.

കോളിയാറിലെ കരിങ്കൽ ക്വാറിയിൽ ജോലി ചെയ്യുകയായിരുന്ന മൂന്ന് തൊഴിലാളികൾക്കാണ് ഇടിമിന്നലേറ്റത്. പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് കാഞ്ഞങ്ങാട് ആശുപത്രിയിലേക്കെത്തിച്ചെങ്കിലും മാവുങ്കാലിലെ സ്വകാര്യാശുപത്രിയിൽ രമേശൻ മരണപ്പെടുകയായിരുന്നു. കോളിയാർ സ്വദേശികളായ സുമ, പ്രഭാകരൻ എന്നിവർക്കാണ് പരിക്കേറ്റത്. വിവരമറിഞ്ഞ് അമ്പലത്തറ എസ് ഐ ദാമോദരന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി ഉഗ്രശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP