Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202114Monday

അട്ടപ്പാടിയിൽ ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു; ഡ്രൈവർക്ക് പരിക്ക്

അട്ടപ്പാടിയിൽ ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു; ഡ്രൈവർക്ക് പരിക്ക്

ജാസിം മൊയ്തീൻ

അഗളി: അട്ടപ്പാടി ഷോളയൂരിൽ ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു. അട്ടപ്പാടി ഷോളയൂർ യൂക്കാലിമട്ടത്ത് താമസിക്കുന്ന കോഴിക്കൂടം സ്വദേശി ചന്ദ്രനാണ് മരിച്ചത്. അപകടത്തിൽ ജീപ്പ് ഡ്രൈവർ പ്രദീപിന് പരിക്കേറ്റൂ. കെഎൽ 46 ഡി 7090 രജിസ്ട്രേഷൻ നമ്പറുള്ള ജീപ്പാണ് അപടകത്തിൽ പെട്ടത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ഷോളയൂരിലേക്ക് വരികയായിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. തലകീഴായി താഴ്ചയിലേക്ക് മറിഞ്ഞ് ജീപ്പിനടയിൽ പെട്ടാണ് ചന്ദ്രൻ മരിച്ചത്.

ജീപ്പിനടിയിൽ കുടുങ്ങിയ ചന്ദ്രൻ സംഭവ സ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടിരുന്നു. ജീപ്പിനടയിൽ നിന്ന് നാട്ടുകാരാണ് ചന്ദ്രന്റെ മൃതദേഹം പുറത്തെടുത്ത് റോട്ടിലെത്തിച്ചത്. പ്രദേശത്ത് കനത്ത് മഴയുണ്ടായിരുന്നു. മഴയത്ത് റോഡിൽ നിന്നും നിയന്ത്രണം വീട്ട ജീപ്പ് താഴ്ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് വിവരം.ഷോളയൂർ പൊലീസ് സ്ഥലത്തെത്തിയിരുന്നു. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP