Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബസിൽ നിന്നിറങ്ങുന്നതിനിടെ വീണു; പിൻചക്രം ദേഹത്തിലൂടെ കയറിയിറങ്ങി; മലപ്പുറത്ത് 71കാരൻ മരിച്ചു

ബസിൽ നിന്നിറങ്ങുന്നതിനിടെ വീണു; പിൻചക്രം ദേഹത്തിലൂടെ കയറിയിറങ്ങി; മലപ്പുറത്ത് 71കാരൻ മരിച്ചു

ജംഷാദ് മലപ്പുറം

മലപ്പുറം: ബസിൽ നിന്നും ഇറങ്ങുന്നതിനിടെ വീണതോടെ പിൻചക്രം ദേഹത്തിലൂടെ കയറിയിറങ്ങി മലപ്പുറത്ത് 71കാരൻ മരിച്ചു. മലപ്പുറം അത്തിപ്പറ്റ പരേതനായ പാറങ്ങോട്ടുപറമ്പിൽ അയ്യപ്പന്റെ മകൻ വേലായുധൻ (71) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 6.45ന് വളാഞ്ചേരി അത്തിപ്പറ്റയിലാണ് അപകടം.

വളാഞ്ചേരി-പെരിന്തൽമണ്ണ റൂട്ടിലോടുന്ന സ്വകാര്യബസ്സിൽ കയറിയ അയ്യപ്പൻ അത്തിപ്പറ്റയിൽ എത്തിയപ്പോൾ മുൻവാതിലിലൂടെ ഇറങ്ങിയതായിരുന്നു. ഇറങ്ങുന്നതിന് മുമ്പെ ക്ലീനർ ബെല്ലടിച്ചതോടെ ഡ്രൈവർ ബസ് മുന്നോട്ടെടുത്തു. കാലിടറിയ അയ്യപ്പൻ ബസ്സിനടിയിലേക്ക് വീഴുകയും പിൻചക്രം ദേഹത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. ഉടൻ പെരിന്തൽമണ്ണ എം ഇ എസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും വെള്ളിയാഴ്ച പകൽ പന്ത്രണ്ടര മണിയോടെ മരണപ്പെടുകയായിരുന്നു.

വളാഞ്ചേരി എസ് ഐ എം കെ മുരളീകൃഷ്ണൻ ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം ഇന്നലെ മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏങ്ങുവാങ്ങി ചെർപ്പുളശ്ശേരി പുണ്യതീരത്ത് സംസ്‌കരിച്ചു. ഭാര്യ : രാധ. മക്കൾ : ജിനേഷ്, ജിഷ, നിഷ, ദീപ. മരുമക്കൾ : കുമാരൻ, ബാബു, ഷിജു. സ്വകാര്യബസ് ഡ്രൈവർക്കെതിരെ വളാഞ്ചേരി പൊലീസ് കേസ്സെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP