Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടോറസ് ലോറികൾ കൂട്ടിയിടിച്ചു; ഡ്രൈവറായ 24കാരൻ മരിച്ചു; മലപ്പുറം ഊരകത്തുണ്ടായ അപകടത്തിൽ മരിച്ചത് പട്ടാമ്പി സ്വദേശി

ടോറസ് ലോറികൾ കൂട്ടിയിടിച്ചു; ഡ്രൈവറായ 24കാരൻ മരിച്ചു; മലപ്പുറം ഊരകത്തുണ്ടായ അപകടത്തിൽ മരിച്ചത് പട്ടാമ്പി സ്വദേശി

ജംഷാദ് മലപ്പുറം

മലപ്പുറം: നിർത്തിയിട്ട ടോറസ് ലോറിയിൽ ഭാരവുമായി വന്ന മറ്റൊരുടോറസ് ലോറിയിടിച്ച് ഡ്രൈവറായ യുവാവ് മരിച്ചു. പട്ടാമ്പി കൊഴിക്കോട്ടിരി ഉരുളാം കുന്നത്ത് സൽമാനുൽ ഫാരിസ് (24) ആണ് മരിച്ചത്. ഊരകം പൂളാപ്പീസ് കാരക്കോട്ട് മലയിലെ ഇറക്കത്തോടെയുള്ള റോഡിൽ നിറയെ മെറ്റൽ കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിൽനിറുത്തിയിട്ടിരുന്ന ടോറസിൽ ഇടിക്കുകയായിരുന്നു.

രാവിലെ പതിനൊന്നരയോടെയാണ് അപകടം ഇടിയുടെ ആഘാതത്തിൽ തകർന്ന ലോറിയുടെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് യുവാവിനെ പുറത്തെടുത്തത്.ഇ ടി യെ തുടർന്ന് നിർത്തിയിട്ടിരുന്ന ലോറി റോഡിലേക്ക് മറിയുകയും ഭാരവുമായി വന്ന ലോറിയുടെ മുൻഭാഗമുയർന്ന് സമീപത്തെ വൈദ്യുതി കമ്പിയിൽ കുടുങ്ങുകയും ചെയ്തത് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കെ.എസ്.ഇ.ബി. ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിഛേദിച്ചതിനെ തുടർന്നാണ് രക്ഷാപ്രവർത്തനത്തിനായത്.

റോഡിലേക്കു മറിഞ്ഞ ലോറിയും, മെറ്റലിന്റെ അവശിഷ്ടങ്ങളും മണ്ണുമാന്തിയന്ത്രമെത്തി നീക്കിയാണ് ഗതാഗത തടസ്സമൊഴിവാക്കിയത്.ഇവിടെ ഇടക്കിടെ അപകടങ്ങളുണ്ടാവുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു.അമിതഭാരം കയറ്റി അതിവേഗത സ്വീകരിക്കുന്നതാണ് അപകടത്തിനിടയാക്കുന്നതെന്നും നാട്ടുകാർ പറയുന്നു.മരിച്ച സൽമാനൂൽ ഫാരിസിന്റെപിതാവ്: യു കെ സുലൈമാൻ (പട്ടാമ്പി സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ), ഉമ്മ പത്തുമ്മക്കട്ടി (സുഹറ), സഹോദരങ്ങൾ: യൂസഫ് സാലി (വിദേശം), സഫീറ..

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP