Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സുഹൃത്തുക്കൾക്കൊപ്പം കടലുണ്ടി പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽ പെട്ട് 20വയസ്സുകാരൻ മരിച്ചു; അപകടം നടന്നത് വെന്നിയൂരിന് സമീപം പെരുമ്പുഴ കടവിൽ

സുഹൃത്തുക്കൾക്കൊപ്പം കടലുണ്ടി പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽ പെട്ട് 20വയസ്സുകാരൻ മരിച്ചു; അപകടം നടന്നത് വെന്നിയൂരിന് സമീപം പെരുമ്പുഴ കടവിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: സുഹൃത്തുക്കൾക്കൊപ്പം കടലുണ്ടി പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് 20വയസ്സുകാരൻ മരിച്ചു. അപകടം നടന്നത് വെന്നിയൂരിന് സമീപം പെരുമ്പുഴ കടവിൽ. കോട്ടക്കൽ തെന്നല അറക്കൽ സ്വദേശി നെച്ചിയിൽ അബ്ദുറസാക്കിന്റെ മകൻ സമീറാണ് (20) മരിച്ചത്. വെന്നിയൂരിന് സമീപം പെരുമ്പുഴ കടവിലാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു ഫയർഫോഴ്സ്, പൊലീസ്, നാട്ടുകാർ എന്നിവർ തിരച്ചിൽ നടത്തി മൃതദേഹം കണ്ടെടുത്തു.മാതാവ് - മൈമൂന. സഹോദരങ്ങൾ: റഫീഖ്. മുസമ്മിൽ. മുബശ്ശിർ. മുബശ്ശിറ.കോട്ടക്കൽ എസ്‌ഐ സുരേന്ദ്രർ. തിരുർ ഫയർ സ്റ്റേഷൻ ഒഫീസ് പ്രമോദ് കുമാർ നേതൃത്വത്തിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP