Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വൈകുന്നേരം കളിക്കിടെ പുഴയിലേക്ക് വീണ പന്തെടുക്കാനുള്ള ശ്രമത്തിനിടെ വഴുതി; ഫറോക്കിൽ 19 കാരൻ മുങ്ങി മരിച്ചു

വൈകുന്നേരം കളിക്കിടെ പുഴയിലേക്ക് വീണ പന്തെടുക്കാനുള്ള ശ്രമത്തിനിടെ വഴുതി; ഫറോക്കിൽ 19 കാരൻ മുങ്ങി മരിച്ചു

ജാസിം മൊയ്തീൻ

കോഴിക്കോട്: പുഴയോരത്ത് കളിക്കുന്നതിനിടയിൽ പുഴയിലേക്ക് തെറിച്ചുവീണ പന്തെടുക്കാനുള്ള ശ്രമത്തിനിടെ ഒരാൾ മുങ്ങി മരിച്ചു. കോഴിക്കോട് ഫറോക്ക് കരുവൻതിരുത്തി സ്വദേശി വെട്ടുവൻതൊടി വീട്ടിൽ അബ്ദുൽ ഗഫൂറിന്റെ മകൻ മുർഷിദാണ് മുങ്ങിമരിച്ചത്. 19 വയസ്സായിരുന്നു. ഇന്ന് വൈകീട്ട് 6.30നാണ് മുർഷിദ് പന്തെടുക്കാനുള്ള ശ്രമത്തിനിടെ പുഴയിലേക്ക് വീണത്.

പുഴയോരത്ത് സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്നതിനിടയിലാണ് പന്ത് പുഴയിലേക്ക് പോയത്. ഇത് എടുക്കാനുള്ള ശ്രമത്തിനിടയിലാണ് മുർഷിദ് അപകടത്തിൽ പെട്ടത്. സുഹൃത്തുക്കൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും മുർഷിദ് പുഴയിൽ മുങ്ങിപ്പോവുകയായിരുന്നു. പിന്നീട് മുങ്ങൽ വിദഗ്ധനായ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ഇ ശിഹാബുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം നാട്ടുകാരുടെ സഹകരണത്തോടെ നടത്തിയ തിരച്ചിലിലാണ് മുർഷിദിന്റെ മൃതദേഹം കണ്ടെടുത്തത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP