Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നെല്ലിയാമ്പതി വ്യൂപോയിന്റിൽ രണ്ടുയുവാക്കൾ കൊക്കയിലേക്ക് വീണു; തിരച്ചിൽ തുടങ്ങി

നെല്ലിയാമ്പതി വ്യൂപോയിന്റിൽ രണ്ടുയുവാക്കൾ കൊക്കയിലേക്ക് വീണു; തിരച്ചിൽ തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: നെല്ലിയാമ്പതി കാണാനെത്തിയ രണ്ടു യുവാക്കൾ സീതാർകുണ്ട് വ്യൂപോയിന്റിൽ നിന്ന് കൊക്കയിലേക്ക് വീണു. ഒറ്റപ്പാലം, മേലൂർ സ്വദേശി സന്ദീപ്, കോട്ടായി സ്വദേശി രഘുനന്ദൻ എന്നിവരെയാണ് കാണാതായത്. മൂവായിരം അടി താഴ്ചയിൽ കൊല്ലങ്കോട് ഭാഗത്തുള്ള വനമേഖലയിലേക്കാണ് വീണത്.

കാൽവഴുതിയ സന്ദീപിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രഘുനന്ദനും വീണത്. ബെംഗളുരുവിൽ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന സുഹൃത്തുക്കളുമായാണ് ഇരുവരും നെല്ലിയാമ്പതിയിലെത്തിയത്. കാണാതായവർക്കായി പൊലീസ്, വനം, അഗ്‌നിശമന വിഭാഗങ്ങൾ തിരച്ചിൽ തുടങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP