Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

മലപ്പുറത്ത് കണ്ടെയ്നർ ലോറിയുടെ പിന്നിൽ ബൈക്ക് ഇടിച്ച് 22കാരൻ മരിച്ചു; യുവാവ് സഞ്ചരിച്ച ബൈക്കിൽ കഞ്ചാവ് കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെട്ടെന്ന് പൊലീസ്

മലപ്പുറത്ത് കണ്ടെയ്നർ ലോറിയുടെ പിന്നിൽ ബൈക്ക് ഇടിച്ച് 22കാരൻ മരിച്ചു; യുവാവ് സഞ്ചരിച്ച ബൈക്കിൽ കഞ്ചാവ് കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെട്ടെന്ന് പൊലീസ്

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം കാക്കഞ്ചേരിയിൽ കണ്ടെയ്നർ ലോറിയിൽ ബൈക്ക് ഇടിച്ച് 22കാരൻ മരിച്ചു. പരിശോധനയിൽ യുവാവ് സഞ്ചരിച്ച ബൈക്കിൽ നിന്നും കഞ്ചാവ് കണ്ടെടുത്തു. ദേശീയപാത കാക്കഞ്ചേരിയിൽ നിറുത്തിയിട്ട ലോറിയുടെ പിറകിൽ ബൈക്കിടിച്ചാണ് യുവാവ് മരിച്ചത്. ചെറുകാവ് ചെറാപ്പാടം കൊട്ടാരത്തിൽ വിനോദിന്റെ മകൻ സനൂപ് (22) ആണ് മരിച്ചത്.

കാക്കഞ്ചേരിയിൽ ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ ബൈക്ക,് നിർത്തിയിട്ട കണ്ടെയ്നർ ലോറിയിലിടിച്ചാണ് അപകടം. ബൈക്കിൽനിന്ന് പിന്നീട് കഞ്ചാവ് കവർ ലഭിച്ചു. ഒപ്പമുണ്ടായിരുന്ന ആളെ കാണാനില്ലെന്നും കിട്ടിയ ശേഷമേ കഞ്ചാവ് സംബന്ധിച്ച നിജസ്ഥിതി അറിയൂവെന്നും പൊലീസ് പറഞ്ഞു.

ബൈക്കിന് പിറകിൽ ഇരുന്ന ആളാണ് ഓടി രക്ഷപ്പെട്ടത് എന്നാണ് പ്രാഥമിക വിവരം.
തേഞ്ഞിപ്പലം പൊലീസ് സ്ഥലത്തെത്തി കഞ്ചാവും ബൈക്കും കസ്റ്റഡിയിൽ എടുത്ത് അന്വേഷണം ആരംഭിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP