Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ആലപ്പുഴയിൽ കളിക്കിടെ ഊഞ്ഞാൽ കയർ കഴുത്തിൽ കുരുങ്ങി മൂന്നാം ക്ലാസുകാരൻ മരിച്ചു; മരണമടഞ്ഞത് വള്ളിക്കുന്നത്തെ എട്ടുവയസുകാരനായ മുഹമ്മദ് ഇർഷാദ്; അപകടം വീട്ടുമുറ്റത്തെ ചെറിയ മാവിൻ കൊമ്പിൽ കളിക്കിടെ

ആലപ്പുഴയിൽ കളിക്കിടെ ഊഞ്ഞാൽ കയർ കഴുത്തിൽ കുരുങ്ങി മൂന്നാം ക്ലാസുകാരൻ മരിച്ചു; മരണമടഞ്ഞത് വള്ളിക്കുന്നത്തെ എട്ടുവയസുകാരനായ മുഹമ്മദ് ഇർഷാദ്; അപകടം വീട്ടുമുറ്റത്തെ ചെറിയ മാവിൻ കൊമ്പിൽ കളിക്കിടെ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിൽ മൂന്നാം ക്ലാസ്സുകാരൻ കയറിൽ കുരുങ്ങി ശ്വാസം മുട്ടി മരിച്ചു. കായംകുളം ഗായത്രി സെൻട്രൽ സ്‌ക്കൂൾ മൂന്നാംക്ലാസ്സ് വിദ്യാർത്ഥിയും വള്ളികുന്നം കാഞ്ഞിപ്പുഴ പ്ലാമൂട്ടിൽ പുത്തൻവീട്ടിൽ അബ്ദുൾ ഷുക്കൂർ - ഷഫീന ദമ്പതികളുടെ മകനുമായ മുഹമ്മദ് ഇർഷാദ് (8) ആണ് മരണപ്പെട്ടത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. വീടിന് മുറ്റത്തെ മാവിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഈ സമയം കുട്ടിയുടെ അടുത്ത് മറ്റാരും ഉണ്ടായിരുന്നില്ല. ഉമ്മയും സഹോദരങ്ങളും വീടിനുള്ളിലായിരുന്നു. മാവിൽ ഊഞ്ഞാലിനായി കെട്ടിയിരുന്ന കയറിൽ കഴുത്ത് കുരുങ്ങിയ നിലയിലായിരുന്നു. പുറത്ത് മകന്റെ അനക്കം കാണാതെ അന്വേഷിച്ചെത്തിയ മാതാവാണ് കുഞ്ഞ് കയറിൽ കുരുങ്ങി കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പതിവായി വീടിന് മുന്നിലെ ചെറിയ മാവിൻ കൊമ്പിൽ കയറി കളിക്കുന്നത് പതിവായിരുന്നു. മൃതദേഹം കരുനാഗപ്പള്ളി താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റ്‌മോർട്ടം നടത്തും. വിദേശത്തുള്ള പിതാവ് എത്തിയാലുടൻ കാഞ്ഞിപ്പുഴ മുസ്ലിം ജമാ അത്ത് പള്ളിയിൽ ഖബറടക്കും. ഇർഫാൻ(18), ആലിയ(13) എന്നിവർ സഹോദരങ്ങളാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP