Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലപ്പുറത്ത് 11 വയസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ചു; കുട്ടി മുങ്ങിത്താഴുന്നത് കണ്ടത് കുളത്തിനു സമീപത്തൂടെ പോകുകയായിരുന്ന രണ്ടു പേർ; ജീവനോടെ രക്ഷപ്പെടുത്തിയെങ്കിലും ആശുപത്രിയിലെത്തും മുമ്പ് മരണം

മലപ്പുറത്ത് 11 വയസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ചു; കുട്ടി മുങ്ങിത്താഴുന്നത് കണ്ടത് കുളത്തിനു സമീപത്തൂടെ പോകുകയായിരുന്ന രണ്ടു പേർ; ജീവനോടെ രക്ഷപ്പെടുത്തിയെങ്കിലും ആശുപത്രിയിലെത്തും മുമ്പ് മരണം

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറത്ത് 11വയസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. കുട്ടി മുങ്ങിത്താഴുന്നത് കണ്ടത് കുളത്തിനു സമീപത്തൂടെ പോകുകയായിരുന്ന രണ്ടു പേർ, ജീവനോടെ രക്ഷപ്പെടുത്തിയെങ്കിലും ആശുപത്രിയിലെത്തും മുമ്പ് മരിച്ചു. മലപ്പുറം കിഴിശേരിയിൽ ഇന്ന് വൈകിട്ടു നാലുമണിയോടെയാണ് സംഭവം.

കിഴിശേരി കുഴിമണ്ണ പൊക്കനാളിൽ പള്ളിക്കാട്ടിൽ വീട്ടിൽ ഇല്യൻ നിസാറിന്റെ മകൻ മുഹമ്മദ് ഷിബിലി(11)ആണ് മരിച്ചത്. വീടിനു അകലെയുള്ള പേങ്ങാട്ട് പുറായ പഞ്ചായത്ത് കുളത്തിൽ ഇന്ന് വൈകിട്ടാണ് അപകടം നടന്നത്. കുളത്തിനു സമീപത്തൂടെ പോകുകയായിരുന്ന രണ്ടു പേരാണ് കുട്ടിയെ കുളത്തിൽ വീണ നിലയിൽ കണ്ടത്. ഉടൻ കുട്ടിയെ കരയ്ക്കെത്തിക്കുകയും കൊണ്ടോട്ടി പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു.പിന്നീട് കൊണ്ടോട്ടി എസ്ഐ വിനോദ് വലിയാട്ടൂരും സംഘവുമെത്തി കുട്ടിയെ പരിശോധിച്ചപ്പോൾ ജീവനുണ്ടന്നു ബോധ്യമായി.

ഉടനെ കിഴിശേരി സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാപിതാക്കൾക്കൊപ്പം വിദേശത്തായിരുന്ന ഷിബിലി കിഴിശേരി ഗണപത് യുപി സ്‌കൂളിൽ അഞ്ചാം ക്ലാസിലേക്ക് ഈ വർഷം പ്രവേശനം നേടിയിട്ടുണ്ട്. മാതാവ്: സുമയ്യ.സഹോദരങ്ങൾ: ആരിഫുദീൻ, റിയാന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP