Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സഹോദരനൊപ്പം നീന്തുന്നതിനിടെ കൈകാലുകൾ കുഴഞ്ഞ് മുങ്ങിത്താണു; മലങ്കര ജലാശയത്തിൽ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മരിച്ചു; മരണമടഞ്ഞത് മൂലമറ്റം അറക്കുളം സ്വദേശി 18കാരനായ ജിഷ്ണു; അപകടം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ

സഹോദരനൊപ്പം നീന്തുന്നതിനിടെ കൈകാലുകൾ കുഴഞ്ഞ് മുങ്ങിത്താണു; മലങ്കര ജലാശയത്തിൽ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മരിച്ചു; മരണമടഞ്ഞത് മൂലമറ്റം അറക്കുളം സ്വദേശി 18കാരനായ ജിഷ്ണു; അപകടം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ

പ്രകാശ് ചന്ദ്രശേഖർ

 മൂലമറ്റം: കാഞ്ഞാർ കൈപ്പ കവലയ്ക്ക് സമീപം മലങ്കര ജലാശയത്തിൽ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മരിച്ചു. അറക്കുളം കാവുംപടി പാമ്പൂരിക്കൽ പരേതനായ ജിജിയുടെ മകൻ ജിഷ്ണു (18) വാണ് മുങ്ങി മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ആണ് അപകടം.

ജിഷ്ണുവിന്റെ കുടുബം ഇപ്പോൾ കുടയത്തൂർ മുസ്ലിം പള്ളി കവലയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുകയാണ്. സഹോദരനുമൊത്ത് ജലാശയത്തിൽ നീന്തുന്നതിനിടെയാണ് അപകടം. മൂലമറ്റം അഗ്‌നി രക്ഷാസേനയും, കാഞ്ഞാർ പൊലീസും, തൊടുപുഴയിൽ നിന്നും സ്‌കൂബാ ടീമും സ്ഥലത്തെത്തി. ഒന്നര മണിക്കൂർ നീണ്ട തിരച്ചിലിന് ശേഷമാണ് സ്‌കൂബാ ടീം മൃതദേഹം കണ്ടെത്തിയത്.

കുടയത്തൂർ ഹയർ സെക്കന്ററി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ജിഷ്ണു .ജിഷ്ണുവിന്റെ അച്ഛൻ ജിജി കഴിഞ്ഞ ഒക്ടോബറിൽ വാഗമണ്ണിൽ അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ജിഷ്ണുവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അമ്മ: ഷീന, സഹോദരൻ ജിത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP