Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബൈക്കിൽ കഞ്ചാവ് കടത്തുന്നതിനിടെ യുവാവ് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയിൽ ഇടിച്ച് മരിച്ചു; സുഹൃത്ത് പരുക്കുകളോടെ ആശുപത്രിയിൽ; മലപ്പുറത്ത് അപകടത്തിൽ മരിച്ചത് കാസർഗോഡ് സ്വദേശി

ബൈക്കിൽ കഞ്ചാവ് കടത്തുന്നതിനിടെ യുവാവ് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയിൽ ഇടിച്ച് മരിച്ചു; സുഹൃത്ത് പരുക്കുകളോടെ ആശുപത്രിയിൽ; മലപ്പുറത്ത് അപകടത്തിൽ മരിച്ചത് കാസർഗോഡ് സ്വദേശി

ജംഷാദ് മലപ്പുറം

മലപ്പുറം: കഞ്ചാവുമായി ബൈക്കിൽ യാത്ര ചെയ്തിരുന്ന യുവാവ് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയിൽ ഇടിച്ച് മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്ത് പരുക്കുകളോടെ ആശുപത്രിയിൽ. മലപ്പുറത്ത് അപകടത്തിൽ മരിച്ചത് കാസർഗോഡ് സ്വദേശി. മലപ്പുറം പൊന്നാനി വെളിയങ്കോടിന് സമീപമാണ് ചരക്കുലോറിയിൽ ബൈക്കിടിച്ച് കാസർഗോഡ് സ്വദേശിയായ യുവാവ് മരിച്ചത്. അപകടത്തിൽപ്പെട്ടത് കഞ്ചാവ് കടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികനായ കാസർഗോഡ് സ്വദേശി റഷീദാണ് അപകടത്തിൽ മരിച്ചത്.ഇന്ന് പുലർച്ചെ 1:30 മണിക്ക് പെരുമ്പടപ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പുത്തിയിരുത്തിയിൽവച്ചാണ് അപകടം. പുതിയിരുത്തിയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയിൽ യുവാക്കൾ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. നാല് കിലോ കഞ്ചാവുമായി ബൈക്കിൽ യാത്ര ചെയ്തിരുന്ന കാസർഗോഡ് ഉപ്പള സ്വേദേഷികളായ റഷീദും ജമാലുമാണ് അപകടത്തിൽപ്പെട്ടത്. ലോറിയിൽ ഇടിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ റഷീദ് അശ്വിനി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുന്ന വഴിയിൽ മരണപ്പെട്ടു.കൂടെ ഉണ്ടായിരുന്ന ജമാൽ പരിക്കുകളോടെ ചികിത്സയിലാണ്.

അതേ സമയം മലപ്പുറം എക്സെസ് സ്‌കോഡ് നടത്തിയ പരിശോധനയെ തുടർന്ന് പതിനൊന്നു കിലോ കഞ്ചാവും വാഹനവും ഇന്നലെ പിടികൂടിയിരുന്നു. ഊരകം കീഴ് മുറി തെക്കേ തൂമ്പത്ത് മുഹമ്മദ് ഖാസീ (38)നെയാണ് അറസ്റ്റ് ചെയ്തത്.മറ്റൊരു പ്രതി അച്ചനമ്പലം വാക്കത്തൊടി ജമാലുദ്ദീൻ (27) ഓടി രക്ഷപ്പെട്ടു. ഇവർ സഞ്ചരിച്ച മാരുതി റിക്സ് കാർ കെ എൽ 38 സി 9444 കാറും എക്സൈസ് സംഘം പിടികൂടി.ചൊവ്വാഴ്‌ച്ച വൈകുന്നേരം മൂന്നോടെ ആണ് സംഭവം.എക്സൈസ് സ്‌കോഡിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഊരകം കല്ലേങ്ങൽ പടിയിൽ നിർത്തിയിട്ട വാഹനത്തിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് കലാമുദ്ദീൻ ,പ്രിവന്റീവ് ഇൻസ്പെക്ടർമാർ വി മായിൻകുട്ടി, കെ മുഹമ്മദ് മുസ്തഫ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ ദിന രാജ്, എൻ രജ്ഞിത് ,പി സന്തോഷ് കുമാർ ,ഡബ്ലിയു സി ഇ ഒ കെ പി സലീന എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP