Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നടപ്പാതയും കടന്ന് ഡിവൈഡറും തകർത്ത് വരുന്ന കാർ കണ്ട് സെക്യൂരിറ്റിക്കാരും കാൽനടക്കാരും ജീവനം കൊണ്ടോടി; അടിച്ചുപൂസായി വാഹനം ജൂവലറി കെട്ടിടത്തിലേക്ക് ഇടിച്ചുകയറ്റിയത് ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം; സംഭവത്തിൽ കേസെടുക്കാതെ പൊലീസും

നടപ്പാതയും കടന്ന് ഡിവൈഡറും തകർത്ത് വരുന്ന കാർ കണ്ട് സെക്യൂരിറ്റിക്കാരും കാൽനടക്കാരും ജീവനം കൊണ്ടോടി; അടിച്ചുപൂസായി വാഹനം ജൂവലറി കെട്ടിടത്തിലേക്ക് ഇടിച്ചുകയറ്റിയത് ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം; സംഭവത്തിൽ കേസെടുക്കാതെ പൊലീസും

എസ്.രാജീവ്

തിരുവല്ല : മദ്യപിച്ച് ലക്കുകെട്ട ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം ഓടിച്ച ഔദ്യോഗിക വാഹനം ജൂവലറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറി. നടപ്പാതയും കടന്ന് ഡിവൈഡറും തകർത്ത് പാഞ്ഞു വരുന്ന കാർ കണ്ട് ജൂവലറി സെക്യൂരിറ്റി ജീവനക്കാരും കാൽനടക്കാരും ഓടിമാറിയതിനാൽ ഒഴിവായത് വൻ അപകടം. അടിച്ചു പൂസായി കാർ ഓടിച്ചത് ജുവനൈൽ ജസ്റ്റീസ് ബോർഡ് അംഗവും സി പി എം തിരുവല്ലാ ഏരിയാ കമ്മിറ്റിയംഗവുമായ എ കെ ശ്രീകുമാർ.

അപകടം നടന്ന് മിനിട്ടുകൾക്കകം അടിച്ചു പൂസായ നേതാവിനെ സംഭവ സ്ഥലത്തു നിന്നും മാറ്റാനും ഔദ്യോഗിക വാഹനത്തിലെ നെയിം പ്ലേറ്റ് മാറ്റാനും നേതൃത്വം നൽകിയത് ഏരിയ കമ്മിറ്റിയിലെ മറ്റൊരു പ്രമുഖനും കൂട്ടരും. സംഭവത്തിൽ കേസെടുക്കാതെ പൊലീസും . ചെവ്വാഴ്ച രാത്രി 7.45 ഓടെ എസ് സി എസ് ജംഗ്ഷനിലെ ഭീമാ ജൂവലറിക്ക് മുമ്പിലായിരുന്നു സംഭവം. ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ബോർഡ് പതിച്ച കെ എൽ 27 ഇ 555 എന്ന രജിസ്‌ട്രേഷൻ നമ്പരിലുള്ള ഫോക്‌സ് വാഗൺ കാറാണ് അപകടത്തിൽപ്പെട്ടത്. ചെങ്ങന്നൂർ ഭാഗത്ത് നിന്നും കുറ്റപ്പുഴയിലെ വീട്ടിലേക്ക് പോകുകയായിരുന്നു ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗമായ എ കെ ശ്രീകുമാർ. അപകടത്തിൽ മുൻ വശം തകർന്ന കാർ ജെ സി ബി ഉപയോഗിച്ചാണ് സംഭവ സ്ഥലത്തു നിന്നും മാറ്റിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP