Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

എടവണ്ണയിൽ ബയോഗ്യാസ് പ്ലാന്റിൽ നിന്നുള്ള വിഷവാതക ചോർച്ച; ഇതര സംസ്ഥാന തൊഴിലാളി അടക്കം മരണം മൂന്നായി

എടവണ്ണയിൽ ബയോഗ്യാസ് പ്ലാന്റിൽ നിന്നുള്ള വിഷവാതക ചോർച്ച; ഇതര സംസ്ഥാന തൊഴിലാളി അടക്കം മരണം മൂന്നായി

മറുനാടൻ മലയാളി ബ്യൂറോ

മഞ്ചേരി: മലപ്പുറം എടവണ്ണയിൽ ബയോഗ്യാസ് പ്ലാന്റിലെ വിഷവാതകം ശ്വസിച്ച് ഇതരസംസ്ഥാന തൊഴിലാളിയടക്കം മൂന്നുപേർ മരിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 12ഓടെ എടവണ്ണ പത്തപ്പിരിയത്താണ് നാടിനെ നടുക്കിയ ദുരന്തം. നിലമ്പൂർ ചുങ്കത്തറ പുലിമുണ്ട സ്വദേശി മാമൂട്ടിൽ ജോണിന്റെ മകൻ ജോമോൻ (36), ഉപ്പട ആനക്കല്ലിലെ കാരശ്ശേരി വിനോദ് (38), ബിഹാർ ദാലിയ ജഗദീഷ്പുരിലെ ജംനപ്രസാദിന്റെ മകൻ അജയ് കുമാർ (24) എന്നിവരാണ് മരിച്ചത്.

പത്തപ്പിരിയം പെരുവിൽകുണ്ടിലെ വലിയതൊടു-മാടശ്ശേരി റോഡിൽ റബർ ഉൽപാദക സംഘത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ബയോഗ്യാസ് ടാങ്ക് നന്നാക്കുന്നതിനിടെയാണ് അപകടം. പാൽ ഷീറ്റാക്കി ഉണക്കുന്ന ഈ സ്ഥാപനത്തിലെ ബയോഗ്യാസ് പ്ലാന്റ് ജോമോെന്റ കീഴിലുള്ള ഏജൻസി മൂന്നുമാസം മുമ്പ് നിർമ്മിച്ച് നൽകിയതായിരുന്നു. സ്ഥാപനത്തിലെ ജോലിക്കാർ പാചകത്തിനായി ഉപയോഗിക്കുന്ന ഗ്യാസടുപ്പ് പ്രവർത്തനരഹിതമായതിനെ തുടർന്നാണ് തകരാർ പരിശോധിക്കാൻ ജോമോനും സഹായി വിനോദും എത്തിയത്.

Stories you may Like

രാവിലെ എേട്ടാടെ സ്ഥലത്തെത്തിയ ഇവർ ടാങ്കിലെ മലിനജലം മോട്ടോർ ഉപയോഗിച്ച് മറ്റൊരു ടാങ്കിലേക്ക് മാറ്റിയിരുന്നു. പിന്നീട് വിനോദാണ് പത്തടിയോളം താഴ്ചയുള്ള ടാങ്കിലിറങ്ങിയത്. ഇദ്ദേഹത്തിന് ശ്വാസതടസ്സം നേരിട്ടതിനെത്തുടർന്ന് ജോമോനും റബർ ഉൽപാദക സംഘത്തിലെ തൊഴിലാളി പത്തപ്പിരിയം പെരുവിൽകുണ്ടിലെ പനനിലത്ത് ഷുക്കൂറും രക്ഷാപ്രവർത്തനത്തിനിറങ്ങി. ഇതിനിടെ, വിഷവായു ശ്വസിച്ച് ജോമോനും വിനോദും ടാങ്കിനകത്ത് ബോധരഹിതരായി. ടാങ്കിന്റെ പകുതിയോളമിറങ്ങിയ ഷുക്കൂർ ഇരുവരും വീണുകിടക്കുന്നത് കണ്ട് പുറത്തെത്തിക്കാനുള്ള കയറെടുക്കാൻ മുകളിലേക്ക് തന്നെ കയറി. ഈ സമയത്താണ് സ്ഥാപനത്തിലെ മറ്റൊരു തൊഴിലാളിയായ അജയ് കുമാർ ടാങ്കിലിറങ്ങിയത്. ഇയാളും ബോധരഹിതനായി. തിരുവാലിയിൽനിന്ന് അഗ്‌നിശമനസേന എത്തിയാണ് ഇവരെ പുറത്തെടുത്തത്. ജോമോനും അജയ്കുമാറും എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലും വിനോദ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്.

എടവണ്ണയിലെ ട്രോമാകെയർ, ഇ.ആർ.എഫ് പ്രവർത്തകരും നാട്ടുകാരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. എടവണ്ണ എസ്‌ഐ വിജയകുമാറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹങ്ങൾ ചൊവ്വാഴ്ച പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അമ്മിണിയാണ് ജോമോെന്റ മാതാവ്. ഭാര്യ: ജിജി എന്ന മോണിയ (വെറ്റിലപ്പാറ). മക്കൾ: ഡിയോൺ, ലിയോൺ. സഹോദരങ്ങൾ: ജിജി, ജെയ്‌സി. വിനോദിന്റെ ഭാര്യ: പരേതയായ പ്രജുല. മക്കൾ: ശ്രീനന്ദന, സച്ചിൻ, സംജിത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP