Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പരസ്പരം പോർവിളിച്ച് കാറും ബൈക്കും മത്സരിച്ചോടുന്നതിനിടെ ബൈക്ക് യാത്രികനായ 19കാരന് ദാരുണാന്ത്യം; ഇരുവാഹനങ്ങളും അമിത വേഗതയിലായിരുന്നുവെന്നും യാത്രക്കിടെ പോർവിളി നടന്നതായും നാട്ടുകാരുടെ മൊഴി

പരസ്പരം പോർവിളിച്ച് കാറും ബൈക്കും മത്സരിച്ചോടുന്നതിനിടെ ബൈക്ക് യാത്രികനായ 19കാരന് ദാരുണാന്ത്യം; ഇരുവാഹനങ്ങളും അമിത വേഗതയിലായിരുന്നുവെന്നും യാത്രക്കിടെ പോർവിളി നടന്നതായും നാട്ടുകാരുടെ മൊഴി

ജംഷാദ് മലപ്പുറം

മലപ്പുറം: കാർ, ബൈക്ക് യാത്രികർ പരസ്പരം പോർവിളിച്ച് മത്സരിച്ചോടിയപ്പോൾ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. മലപ്പുറം ദേശീയപാതയിൽ ചങ്കുവെട്ടിക്ക് സമീപം ചിനക്കലിലാണ് സംഭവം. മത്സരിച്ചെത്തിയ കാറും ബൈക്കും കൂട്ടിയിടിച്ചാണ് ബുള്ളറ്റ് യാത്രികനായ യുവാവ് മരിച്ചത്. ഇരുവാഹനങ്ങളും ഒരേ ദിശയിലേക്ക് മത്സരിച്ചുപായകുകയായിരുന്നു. ഇതിനടയിൽ ഇരുകൂട്ടരും തമ്മിൽ വാഗ്വാദവും നടന്നു. അവസാനം ബുള്ളറ്റ് ബൈക്ക് ഓടിച്ചിരുന്ന കോട്ടക്കൽ പറമ്പിലങ്ങാടി കുന്നത്തുപടി റഹ്മാനാണ് ( 19 ) മരിച്ചത്.കൂടെയുണ്ടായിരുന്ന എടരിക്കോട് സ്വദേശി താജുദ്ധീനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഞ്ചാവുമായി ബന്ധപ്പെട്ട കാറും യാത്രികരും ബൈക്ക് യാത്രികരും തമ്മിൽ നടന്ന ചില വാഗ്വാദങ്ങളാണ് പോർവിളിയിലേക്കും മത്സരയോട്ടത്തിലേയും അവസാനം യുവാവിന്റെ മരണത്തിലും കലാശിച്ചതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.

വ്യഴാഴ്ച രാത്രി പത്തു മണിക്കാണ് സംഭവം. ബൈക്ക് യാത്രികരാണ് അപകടത്തിൽപ്പെട്ടവർ. ഇരു വാഹനങ്ങളും അമിതവേഗതയിൽ ഒരേ ഭാഗത്തേക്ക് പോകുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. റഹ്മാന്റേത് തന്നെയായിരുന്നു ബുള്ളറ്റ്. അപകടത്തെ തുടർന്ന് കാർ യാത്രികർ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഇരുവാഹനങ്ങളും അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. മലപ്പുറം കൊളത്തൂർ സ്വദേശിയുടേ പേരിലുള്ളതാണ് കാർ. നിരവധി കേസിൽ ഉൾപ്പെട്ടയാളാണ് പരിക്കേറ്റ താജുദ്ധീൻ.കാറിലെത്തിയവരുമായി തർക്കമുണ്ടായതായാണ് സൂചന. കഞ്ചാവുമായി ബന്ധപ്പെട്ട തർക്കമാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് നൽകുന്ന സൂചന. സിഐ പ്രദീപ് ,എസ്‌ഐ റിയാസ് ചാക്കീരീ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP