Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുട്ടിയുടെ മാമോദീസച്ചടങ് തീരുമാനിക്കാൻ ഭാര്യവീട്ടിലേക്ക് പോയ യുവാവ് വാഹനാപകടത്തിൽ മരിച്ചു; സ്‌കൂട്ടർ ഹമ്പിൽ ചാടി അപകടം

കുട്ടിയുടെ മാമോദീസച്ചടങ് തീരുമാനിക്കാൻ ഭാര്യവീട്ടിലേക്ക് പോയ യുവാവ് വാഹനാപകടത്തിൽ മരിച്ചു; സ്‌കൂട്ടർ ഹമ്പിൽ ചാടി അപകടം

സ്വന്തം ലേഖകൻ

തമിഴനാട്: ഗൂഡല്ലൂരിൽനിന്ന് പാടുന്തറയിലെ ഭാര്യാവീട്ടിലേക്ക് പോയ യുവാവ് വാഹനാപകടത്തിൽ മരിച്ചു. വയനാട് നിരവിൽപ്പുഴ കിഴക്കേകുടിയിൽ ബേബിയുടെയും ജെസ്സിയുടെയും മകൻ ജിബിനാണ് (28) മരിച്ചത്. സ്‌കൂട്ടർ റോഡിലെ ഹമ്പിൽ ചാടി അപകടത്തിൽപ്പെടുകയായിരുന്നു. ഗൂഡല്ലൂരിന് സമീപം പാടുന്തറയിൽ മാത്തുക്കുട്ടി എസ്റ്റേറ്റിന് സമീപമാണ് അപകടം.

കുട്ടിയുടെ മാമോദീസച്ചടങ് തീരുമാനിക്കാൻ ഭാര്യവീട്ടിലേക്ക് പോകുകയായിരുന്നു ജിബിനും സഹോദരൻ ജോബിനും. ജോബിൻ ഗുരുതരപരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഹമ്പിൽനിന്ന് വീണതോടെ പിന്നിലിരിക്കുകയായിരുന്ന ജിബിൻ റോഡിൽ തെറിച്ചുവീണ് തലയിടിച്ചാണ് മരിച്ചത്.യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടാത്ത രീതിയിലാണ് ഇവിടെ ഹമ്പ് നിർമ്മിച്ചത്. അതാണ് അപകടത്തിന് കാരണമായതും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP