Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അപകടത്തിൽപെട്ട് ആരുംകാണാതെ രാത്രി മുഴുവൻ കിടന്ന യുവാവ് മരിച്ചു; സിജോയെ കണ്ടെത്തിയത് മൊബൈൽ ടവർ കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ അന്വേഷണത്തിൽ  

അപകടത്തിൽപെട്ട് ആരുംകാണാതെ രാത്രി മുഴുവൻ കിടന്ന യുവാവ് മരിച്ചു; സിജോയെ കണ്ടെത്തിയത് മൊബൈൽ ടവർ കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ അന്വേഷണത്തിൽ   

സ്വന്തം ലേഖകൻ

കല്ലൂപ്പാറ: ബോധാവസ്ഥയിൽ പൊലീസ് കണ്ടെത്തിയ യുവാവ് മരിച്ചു. മല്ലപ്പള്ളി പരിയാരം ചാങ്ങിച്ചേത്ത് വീട്ടിൽ ജോസഫ് ജോർജിന്റെ മകൻ സിജോ ജെറിൻ ജോസഫ് (27) ആണ് മരിച്ചത്. ഇയാളെ കഴിഞ്ഞ ദിവസം രാത്രിയിൽ കാണാൻ ഇല്ല എന്ന പരാതിയേ തൂടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. മൊബൈൽ ഫോണിന്റെ ടവർ ലോക്കേഷൻ നോക്കി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പുലർച്ചെ 3 മണിയോടെ റോഡിനു സമീപത്തെ റബർത്തോട്ടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിലായിരുന്ന സിജോയെ കണ്ടെത്തിയത്.

സിജോയെ അപ്പോൾ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു. ഞായർ രാത്രി 10നും 12നും ഇടയിലാകാം അപകടമെന്നാണ് സംശയിക്കുന്നത്. രാത്രിയിൽ വീട്ടിൽ വരാൻ താമസിക്കുകയും ഫോണിൽ വിളിച്ചിട്ട്് കാൾ എടുക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ബന്ധുക്കൾ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

പുതുശേരി - പുറമറ്റം റോഡിൽ പുതുശേരി കവലയ്ക്കു സമീപത്താണ് ബൈക്ക് നിയന്ത്രണം വിട്ടുമറിഞ്ഞ നിലയിൽ സിജോയും ബൈക്കും കാണപ്പെട്ടത്. റോഡിൽ നിന്ന് 4 അടിയോളം താഴ്ചയിലുള്ള തോട്ടത്തിലെക്കാണ ബൈക്ക് മറഞ്ഞത്. മുകളിൽ റോഡിൽ നിന്ന് നോക്കിയാൽ സിജോ വീണുകിടക്കുന്നത് പെട്ടെന്ന് ശ്രദ്ധയിൽപെടില്ലായിരുന്നു. അതുകൊണ്ടാണ് റോഡിലൂടെ പോയ ആരും സംഭവം കാണാതെ പോയത് എന്ന് പൊലീസ് പ്രതികരിച്ചു.

എറണാകുളം കീസ്‌കോട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ എൻജിനീയറായിരുന്ന സിജോ കൊട്ടാരക്കരയിലെ നിർമ്മാണ ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടം. അവിവാഹിതനാണ്. സംസ്‌കാരം പിന്നീട്. അമ്മ: അക്കാമ്മ ജോസഫ്. സഹോദരങ്ങൾ: ജുബിൻ ജോസഫ്, ജൂലി മറിയം ജോസഫ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP