Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലപ്പുറത്ത് രണ്ടുവയസുകാരൻ കിണറ്റിൽ വീണ് മരിച്ചു; അപകടം കളിക്കുന്നതിനിടെ

മലപ്പുറത്ത് രണ്ടുവയസുകാരൻ കിണറ്റിൽ വീണ് മരിച്ചു; അപകടം കളിക്കുന്നതിനിടെ

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: രണ്ടു വയസുകാരന് കിണറ്റിൽ വീണ് മരിച്ചു. കൽപകഞ്ചേരി കാവപ്പുര പള്ളിയാൽ ഹിദായ നഗർ സ്വദേശി മണ്ണാറതൊടി ഹംസയുടെ മകൻ മുഹമ്മദ് ഷിബിലി യാഷിദ് ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം ഉണ്ടായത്. മുറ്റത്ത് കളിച്ചുകൊണ്ട് നിൽക്കുകയായിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലാണ് സമീപത്തെ കിണറ്റിൽ വീണതായി കണ്ടെത്തിയത്.

ഉടൻ നാട്ടുകാർ കിണറ്റിൽ ഇറങ്ങി രക്ഷാപ്രവർത്തനം നടത്താൻ ആദ്യം ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്ന് തിരൂരിൽ നിന്നെത്തിയ അഗ്‌നിരക്ഷാ സേനാംഗങ്ങൾ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP