Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202121Tuesday

കൊച്ചിയിൽ ഫ്‌ളാറ്റ് കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്ന് വീണ് 18കാരി മരിച്ചു; വ്യായാമം ചെയ്യുന്നതിനിടെ വീണുണ്ടായ അപകടമെന്ന് സൂചന

കൊച്ചിയിൽ ഫ്‌ളാറ്റ് കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്ന് വീണ് 18കാരി മരിച്ചു; വ്യായാമം ചെയ്യുന്നതിനിടെ വീണുണ്ടായ അപകടമെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എറണാകുളം സൗത്തിൽ ഫ്‌ളാറ്റിന്റെ പത്താം നിലയിൽ നിന്ന് വീണ് യുവതി മരിച്ചു. ശാന്തി തോട്ടേക്കാട് എന്ന് ഫ്‌ളാറ്റിൽ നിന്ന് വീണ് ഐറിൻ എന്ന 18 വയസ്സുകാരി ആണ് മരിച്ചത്. ഈ ഫ്‌ളാറ്റിലെ താമസക്കാരനായ റോയിയുടെ മകളാണ്. ഫ്‌ളാറ്റിലെ ടെറസിൽ നിന്നും കാർപാർക്കിങ് ഏരിയയിലെ ഷീറ്റിലേക്ക് വീഴുകയായിരുന്നു. അപകട മരണമെന്നാണ് പൊലീസിന്റെ സംശയം.

ഇന്ന് രാവിലെ 8:45 മണിയോടെ 10 നിലകളുള്ള ഫ്‌ളാറ്റിന്റെ ടെറസിൽ സഹോദരനൊപ്പം വ്യായാമം ചെയ്യുകയായിരുന്നു ഐറിൻ. ടെറസിനോട് ചേർന്ന് പണിതിട്ടുള്ള ടൈൽ പതിപ്പിച്ച കോൺക്രീറ്റ് ബെഞ്ചിനോട് ചേർന്ന അരഭിത്തിക്കു മുകളിലൂടെ താഴോട്ട് വീഴുകയായിരുന്നു. വീഴ്‌ച്ചയിൽ എട്ടാം നിലയുടെ വടക്കുഭാഗത്തെ ഷീറ്റിൽ വീണ ശേഷം തെറിച്ച് താഴെ കാർ പാർക്കിങ്ങ് ഏരിയായിലെ ഷീറ്റിനു മുകളിലും സൈഡ് ഭിത്തിയിലും അടിച്ചു വീഴുകയായിരുന്നു.

ശിൽപ്പയുടെ അച്ഛൻ ജിജോയും മറ്റും ചേർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിക്കുയായിരുന്നു. 2021 ജനുവരി അവസാനം മുതലാണ് ചാലക്കുടി സ്വദേശികളായ യുവതിയും കുടുംബവം ഇവിടെ താമസിച്ചിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP