Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പഞ്ചറായ ടയർ മാറ്റുന്നതിനിടെ ബൈക്കിടിച്ച് മലയാളി ലോറി ഡ്രൈവർ മരിച്ചു; അപകടം ശനിയാഴ്‌ച്ച പുലർച്ചെ രണ്ടര മണിയോടെ ഉഡുപ്പിയിൽ വെച്ച്

പഞ്ചറായ ടയർ മാറ്റുന്നതിനിടെ ബൈക്കിടിച്ച് മലയാളി ലോറി ഡ്രൈവർ മരിച്ചു; അപകടം ശനിയാഴ്‌ച്ച പുലർച്ചെ രണ്ടര മണിയോടെ ഉഡുപ്പിയിൽ വെച്ച്

മറുനാടൻ മലയാളി ബ്യൂറോ

ചാവക്കാട്: പഞ്ചറായ ടയർ മാറ്റുന്നതിനിടെ ബൈക്കിടിച്ച് മത്സ്യലോറി ഡ്രൈവർ മരിച്ചു. ബ്ലാങ്ങാട് ബീച്ച് സിദ്ദീഖ് പള്ളിക്കു സമീപം കോളനിയിൽ പരേതനായ മുഹമ്മദിന്റെ മകൻ അമ്പലത്തുവീട്ടിൽ നിഷാദാണ് (38) മരിച്ചത്.

ശനിയാഴ്‌ച്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. കർണാടക ഉഡുപ്പിയിൽ വെച്ച് നിഷാദ് ഓടിച്ച ലോറിയുടെ ടയർ പഞ്ചറാവുകയായിരുന്നു. റോഡരികിൽ നിർത്തി ടയർ മാറ്റുന്നതിനിടെയാണ് അമിതവേഗതയിൽവന്ന ബൈക്ക് ഇടിച്ചത്. അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നേരത്തെ ചാവക്കാട് -പൊന്നാനി റൂട്ടിൽ സർവിസ് നടത്തുന്ന 'ബാബുരാജ്' ബസിലെ ഡ്രൈവറായിരുന്നു നിഷാദ്. ബി.എം.എസ് ബസ് തൊഴിലാളി യൂനിയൻ പ്രവർത്തകനാണ്. ഒരാഴ്ച മുമ്പാണ് നാട്ടിൽനിന്ന് പോയത്. പരേതയായ ഐഷാബിയാണ് മാതാവ്. ഭാര്യ: ഷമീറ. മക്കൾ: നഹന ഫാത്തിമ, നിഹാൽ. ഖബറടക്കം ഞായറാഴ്ച രാവിലെ ഏഴിന് ഇരട്ടപ്പുഴ മുഹ്‌യുദ്ദീൻപള്ളി ഖബർസ്ഥാനിൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP