Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തൊഴിലാളികളുമായി പോയ ജീപ്പ് നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് സ്ത്രീകൾ മരിച്ചു; പരിക്കേറ്റ മറ്റ് തൊഴിലാളികളുമായി തേനി മെഡിക്കൽ കോളേജിലേക്ക് പോയ ആംബുലൻസ് ഇടിച്ച് ബൈക്ക് യാത്രികനും മരിച്ചു; അപകടത്തിൽ പെട്ടത് സൂര്യനെല്ലിയിൽ നിന്നും മുട്ടുകാട്ടിലെ ഏലത്തോട്ടത്തിൽ ജോലിക്ക് വന്ന ജീപ്പ്

തൊഴിലാളികളുമായി പോയ ജീപ്പ് നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് സ്ത്രീകൾ മരിച്ചു; പരിക്കേറ്റ മറ്റ് തൊഴിലാളികളുമായി തേനി മെഡിക്കൽ കോളേജിലേക്ക് പോയ ആംബുലൻസ് ഇടിച്ച് ബൈക്ക് യാത്രികനും മരിച്ചു; അപകടത്തിൽ പെട്ടത് സൂര്യനെല്ലിയിൽ നിന്നും മുട്ടുകാട്ടിലെ ഏലത്തോട്ടത്തിൽ ജോലിക്ക് വന്ന ജീപ്പ്

പ്രകാശ് ചന്ദ്രശേഖർ

അടിമാലി: തൊഴിലാളികളുമായി പോയ ജീപ്പ് മറിഞ്ഞ് രണ്ട് തൊഴിലാളി സ്ത്രീകൾ മരിച്ചു. സൂര്യനെല്ലിയിൽ നിന്നും മുട്ടുകാട്ടിലെ ഏലത്തോട്ടത്തിൽ ജോലിക്ക് വന്ന ജീപ്പാണ് മുട്ടുകാട് യാക്കോബായ പള്ളിക്ക് സമീപം മറിഞ്ഞത്. പരിക്കേറ്റ മറ്റ് തൊഴിലാളികളുമായി തമിഴ്‌നാട് തേനി മെഡിക്കൽ കോളേജിലേക്ക് പോയ ആംബുലൻസ് തേനി ടൗണിൽ വച്ച് ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.

സൂര്യനെല്ലി നടുപ്പരട്ട് സ്വദേശികളായ കാർത്തിക (30) അമല (50) എന്നിവരാണ് ജീപ്പപകടത്തിൽ മരിച്ചത്.അല്ലിനഗരം സ്വദേശി തങ്കരാജ് (65) ണ് ആംബുലൻസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്.ഇന്നലെ രാവിലെ എട്ടു മണിയോടെയാണ് മുട്ടുകാട് വെള്ളരിപ്പിള്ളിൽ എസ്റ്റേറ്റിനു സമീപത്തെ കൊടുംവളവിൽ തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉൾപ്പെടെ 15 പേരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. ബ്രേക്ക് നഷ്ടപ്പെട്ട വാഹനം നൂറടി താഴ്‌ച്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.

നിയന്ത്രണം നഷ്ടമായ വാഹനം വഴിയുടെ ഇടതുവശത്തെ മൺതിട്ടയിൽ ഇടിച്ചു നിർത്താൻ ഡ്രൈവർ ഉദയകുമാർ ശ്രമിച്ചുവെങ്കിലും വാഹനം കൊടുംവളവിൽ പല തവണ മലക്കം മറിഞ്ഞ് കൊക്കയിൽ പതിക്കുകയായിരുന്നു. ജീപ്പ് മറിയുന്നതിനിടെ ഡ്രൈവർ പുറത്തേക്ക് തെറിച്ചു വീണതിനാൽ സാരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.അപകടത്തിൽ പൂർണ്ണമായും തകർന്ന വാഹനത്തിന്റെ അടിയിൽ നിന്നാണ് മറ്റ് തൊഴിലാളികളെ നാട്ടുകാർ രക്ഷപ്പെടുത്തിയത്. കാർത്തിക സംഭവസ്ഥലത്തും അമല അടിമാലി താലൂക്കാശുപത്രിയിൽ വച്ചുമാണ് മരിച്ചത്.

സൂര്യനെല്ലി സ്വദേശികളായ വന സുന്ദരി (27) കല പെരുമാൾ (39) ഡ്രൈവർ ഉദയകുമാർ (37) എന്നിവരെ അടിമാലിയിലെ ആശുപത്രിയിൽ എത്തിച്ചു. പരുക്ക് ഗുരുതരമായതിനാൽ വനസുന്ദരി, കല പെരുമാൾ എന്നിവരെ പിന്നീട് തേനി ആശുപത്രിയിലേക്ക് മാറ്റി. ജീപ്പിൽ ഉണ്ടായിരുന്ന മുരുകേശ്വരി (29) ഇസക്കി(50) ശുഭലക്ഷ്മി (59) ദീപലക്ഷ്മി (24) വനജ (60) റോജ (57) രാജേശ്വരി (45) സുഭദ്ര( 31) പൊന്മണി (41) പഞ്ചകം (58) എന്നിവരെ രാജകുമാരി ദൈവമാതാ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് പിന്നീട് തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

അമല ,കാർത്തിക എന്നിവരുടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.സുരേഷാണ് കാർത്തികയുടെ ഭർത്താവ്.ഒന്നര വയസ്സുകാരി സംഗീത എക മകൾ .ചിന്നക്കനാൽ ഗ്രാമ പഞ്ചായത്ത് മുൻ അംഗമായിരുന്നു മരിച്ച അമല. ഭർത്താവ് തമിഴ് സെൽവൻ, മക്കൾ സതീഷ്, വിജയ്, മരുമക്കൾ കീർത്തി, ദിവ്യ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP