Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൗദിയിൽ നിന്ന് രണ്ടുദിവസം മുമ്പ് നാട്ടിലെത്തിയ ആൾ അപകടത്തിൽ മരിച്ചു; മലപ്പുറം അരീത്തോട് അപകടമുണ്ടായത് സ്വകാര്യബസ് കാറിലിടിച്ച്; മരണമടഞ്ഞത് ജിദ്ദയിലെ വസ്ത്രവ്യാപാരി

സൗദിയിൽ നിന്ന് രണ്ടുദിവസം മുമ്പ് നാട്ടിലെത്തിയ ആൾ അപകടത്തിൽ മരിച്ചു; മലപ്പുറം അരീത്തോട് അപകടമുണ്ടായത് സ്വകാര്യബസ് കാറിലിടിച്ച്; മരണമടഞ്ഞത് ജിദ്ദയിലെ വസ്ത്രവ്യാപാരി

തിരൂരങ്ങാടി: ഗൾഫിൽ നിന്ന് രണ്ടുനാൾ മുമ്പ് നാട്ടിലെത്തിയ വസ്ത്രവ്യാപാരി കാറപകടത്തിൽ മരിച്ചു. മൂന്നിയൂർ തലപ്പാറ കൈതകത്ത് പള്ളിത്തൊടി മൊയ്തീൻ കുട്ടി (കുഞ്ഞ-55) യാണ് മരിച്ചത്.

ദേശീയ പാത മലപ്പുറം അരീത്തോട് ആണ് അപകടം ഉണ്ടായത്. സ്വകാര്യ ബസ് കാറിലിടിക്കുകയായിരുന്നു. അപകടത്തിൽ കാർ ഏതാണ്ട് പൂർണമായും തകർന്നു. ഇന്ന് രാവിലെ 8.30 ഓടെയാണ് അപകടം.

ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ബസ് ഇവർ സഞ്ചരിച്ചിരുന്ന കാറിലിടിച്ചാണ് അപകടം. ജിദ്ദയിലെ വസ്ത്ര വ്യാപാരിയായ മൊയ്തീൻ കുട്ടി രണ്ടുദിവസം മുമ്പാണ് നാട്ടിലെത്തിയത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: റംല. മക്കൾ: ഇല്ല്യാസ്, ഇർഫാൻ, ഇംത്യാസ്, ഫാരിഷാദ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP