Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

കുഞ്ഞുമായി സഞ്ചരിച്ച സ്‌കൂട്ടർ യാത്രികയുടെ ജീവനെടുത്തത് അമിതവേഗത്തിൽ വളവ് തിരിഞ്ഞെത്തിയ ടാങ്കർ ലോറി; റോഡിൽ വീണ വീട്ടമ്മയുടെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങിയപ്പോൾ പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ട് മകൻ; തിരുവനന്തപുരം കിള്ളിപ്പാലത്ത് ടാങ്കർ തട്ടി സിപിഎം പ്രവർത്തക മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:കുടിവെള്ള ടാങ്കർ ഇടിച്ച് സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കിള്ളിപ്പാലത്തിന് സമീപമാണ് അപകടമുണ്ടായത്. സ്‌കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന നാല് വയസുകാരൻ മകൻ പരുക്കുകളോടെ രക്ഷപ്പെട്ടു. പാപ്പനംകോട് മാങ്കുളം കലാ ഭവനിൽ വിനോദിന്റെ ഭാര്യ സുനിതയാണ് (36) മരിച്ചത്. ഇന്നലെ രാവിലെ 10.30നായിരുന്നു അപകടം. പരിക്കേറ്റ മകൻ ശ്രീഹരിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വളവു തിരിയുന്നതിനിടെ അമിത വേഗത്തിലെത്തിയ ടാങ്കർ സുനിതയെ തട്ടിയിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. റോഡിൽ വീണ യുവതിയുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങിയെന്നാണ് വിവരം. ലോറി ഓടിച്ചിരുന്ന നെടുമങ്ങാട് പൂവത്തൂർ മകയിരവിലാസം പാറക്കോണത്തുവീട്ടിൽ അരുണിനെ(32) കസ്റ്റഡിയിലെടുത്തു.ശ്രീഹരി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.സുനിത സിപിഎം പള്ളിത്തറ ബ്രാഞ്ച് കമ്മിറ്റി അംഗവും കുടുംബശ്രീ എസ്റ്റേറ്റ് വാർഡ് എ.ഡി.എസ് മെമ്പറും അക്ഷരശ്രീ കോ-ഓർഡിനേറ്ററുമാണ്.

Stories you may Like

നഗരത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ സുനിതയെ നാട്ടുകാരും പൊലീസും ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്:രവീന്ദ്രൻ നായർ, മാതാവ്: മീനാക്ഷി. നേമം വിക്ടറി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാർത്ഥി ഹരിപ്രസാദാണ് മൂത്ത മകൻ. ഇളയമകൻ ശ്രീഹരി പാപ്പനംകോട് എൽ.പി.എസിലെ നഴ്‌സറി വിദ്യാർത്ഥിയാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ശാന്തികവാടത്തിൽ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP