Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോഴിക്കോട് ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ചു; നാൽപതോളം പേർക്ക് പരിക്ക്

കോഴിക്കോട് ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ചു; നാൽപതോളം പേർക്ക് പരിക്ക്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ചേവരമ്പലത്ത് ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് നാൽപതോളം പേർക്ക് പരിക്ക്. സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞ് പോയവരുടെ ബസ് തിരുനെല്ലിയിലേക്ക് പോകുകയായിരുന്ന ബസിൽ ഇടിക്കുകയായിരുന്നു. പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം.ഇടിയുടെ ആഘാതത്തിൽ തിരുനെല്ലിക്ക് പോകുകയായിരുന്ന ബസ് മറിഞ്ഞു.

ഈ ബസിൽ നാൽപതോളം പേരും രണ്ടാമത്തെ ബസിൽ ഇരുപതിലധികം യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. ഇതിൽ നാൽപതോളം പേർക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. അമിത വേഗതയാണ് അപകടകാരണമെന്ന് പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP