Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തൊഴിലാളികളുമായി സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളികളുൾപ്പെടെ 12 പേർക്ക് പരുക്ക്; പരുക്കേറ്റവരെ രാജഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൊഴിലാളികളുമായി സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളികളുൾപ്പെടെ 12 പേർക്ക് പരുക്ക്; പരുക്കേറ്റവരെ രാജഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പ്രകാശ് ചന്ദ്രശേഖർ

രാജകുമാരി: പൂപ്പാറ കോരമ്പാറയ്ക്ക് സമീപം തൊഴിലാളികളുമായി സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളികളുൾപ്പെടെ 12പേർക്ക് പരുക്ക്. തമിഴ്‌നാട് സ്വദേശിയായ ഡ്രൈവർ ശരവണൻ(23), ബൈജു(44), സന്തോഷ്(24), സുരേഷ്(25), രാധാമണി(48), ജഗദീഷ്(21 ) ഹീരാ സിങ്, (35)പാപ്പ(60),ആനന്ദ്(25), കാളീശ്വരി(27), പ്രശാന്ത്(25)എന്നിവർക്കാണ് പരുക്കേറ്റത്. ഇവരിൽ 6 പേരുടെ നിലഗുരുതരമാണ്.

ഇവരിൽ 6 പേരുടെ നിലഗുരുതരമാണ്. പരുക്കേറ്റവരെ രാജകുമാരി ദേവമാതാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം രാജഗിരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് അപകടം നടന്നത്. കോരമ്പാറയിലെ തമിഴ്‌നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഏലത്തോട്ടത്തിൽ നിന്നും തൊഴിലാളികളുമായി പൂപ്പാറയിലേക്ക് വരുകയായിരുന്ന ജീപ്പാണ് അപകടത്തിൽ പെട്ടത്.എട്ട് പേർക്ക് സഞ്ചരിക്കാവുന്ന ജീപ്പിൽ 15 പേരിലധികമുണ്ടായിരുന്നെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

കുത്തനേയുള്ള ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് തലകീഴായി മറിയുകയായിരുന്നു.പിന്നാലെയെത്തിയ തൊഴിലാളികളാണ് അപകടത്തിൽ പെട്ടവരെ ജീപ്പിൽ നിന്നും പുറത്തെടുത്തത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP