Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തൃശൂർ ചാലക്കുടിയിൽ നടന്ന വാഹനാപകടത്തിൽ സിറ്റി സ്‌പെഷ്യൽ ബ്രാഞ്ച് എസിപി സിനോജിന്റെ ഭാര്യ സംഗീത മരിച്ചു; എസിപി സിനോജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം ലോറിയുമായി ഇടിക്കുകയായിരുന്നു; മൂന്ന് പേർക്ക് പരിക്കുണ്ട്

തൃശൂർ ചാലക്കുടിയിൽ നടന്ന വാഹനാപകടത്തിൽ സിറ്റി സ്‌പെഷ്യൽ ബ്രാഞ്ച് എസിപി സിനോജിന്റെ ഭാര്യ സംഗീത മരിച്ചു; എസിപി സിനോജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം ലോറിയുമായി ഇടിക്കുകയായിരുന്നു; മൂന്ന് പേർക്ക് പരിക്കുണ്ട്

തൃശൂർ: തൃശൂർ ചാലക്കുടി കൊരട്ടിക്ക് സമീപമായിരുന്നു വാഹനാപകടം. അപകടത്തിൽ തൃശൂർ സിറ്റി സ്‌പെഷ്യൽ ബ്രാഞ്ച് എസിപി സിനോജിന്റെ ഭാര്യ സംഗീത(38) മരിച്ചു. കാറിൽ ഒപ്പം ഉണ്ടായിരുന്ന സിനോജിന്റെ അച്ഛനും അമ്മക്കും പരിക്കുണ്ട്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആമ്പല്ലൂർ സ്വദേശിയായ സിനോജ് കുടുംബവുമായി സ്വകാര്യ വാഹനത്തിൽ പോവുകയായിരുന്നു. വാഹനത്തിന് മുൻപിൽ പോയ ലോറിയുമായി ഇടിച്ചാണ് അപകടം ഉണ്ടായത്. ശബ്ദം കേട്ട് ഓടിക്കൂടിയ സമീപത്തുള്ളവർ ഇവരെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ സംഗീത മരിച്ചിരുന്നതായി ദൃക്‌സാക്ഷികൾ പറയുന്നു.

കാറിലുണ്ടായിരുന്നു എസിപി സിനോജിനും സിനോജിന്റെ അച്ഛനും അമ്മക്കും ഗുരുതരമായ പരുക്കുകളുണ്ട്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP