Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മദ്യപിച്ച പൊലീസുകാരൻ ഓടിച്ച കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരിക്ക് പരിക്ക്; സംഭവം മാവേലിക്കരയിൽ

മദ്യപിച്ച പൊലീസുകാരൻ ഓടിച്ച കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരിക്ക് പരിക്ക്; സംഭവം മാവേലിക്കരയിൽ

സ്വന്തം ലേഖകൻ

മാവേലിക്കര: മദ്യപിച്ച പൊലീസുകാരൻ ഓടിച്ച കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരിക്ക് പരിക്കേറ്റു. പന്തളം കുളനട കുറ്റിയിൽ മഹാലക്ഷ്മി (30) എന്ന യുവതിക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടയ്ക്കാവ് ജങ്ഷനിലെ വളവിൽ ഇന്നലെ വൈകീട്ടായിരുന്നു അപകടം.

കുറത്തികാട് പൊലീസ് സ്റ്റേഷനിലെ സിപിഒ ഈരേഴ വടക്ക് വിഷ്ണു വിഹാറിൽ വിഷ്ണു (31) ആണ് കാർ ഓടിച്ചിരുന്നത്. പുതിയകാവ് ഭാഗത്തേക്കു പോകുകയായിരുന്ന സ്‌കൂട്ടറിൽ പിന്നാലെയെത്തിയ കാർ ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം മുന്നോട്ടു നീങ്ങിയ കാർ സമീപത്തെ ഇരുമ്പ് തൂണിൽ ഇടിച്ചാണു നിന്നത്.

സ്‌കൂട്ടറിൽ നിന്നു തെറിച്ചു വീണ മഹാലക്ഷ്മിയെ സ്ഥലത്തെത്തിയ എസ്ഐ എസ് മിനുമോളുടെ നേതൃത്വത്തിലുള്ള പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്. കാർ ഓടിച്ചിരുന്ന വിഷ്ണു മദ്യപിച്ചിരുന്നതായി ഡോക്ടർ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നു എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP