Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നിയന്ത്രണം വിട്ട കാർ നാഷണൽ പെർമിറ്റ് ലോറിയിൽ ഇടിച്ച് അപകടം; കാർ യാത്രികരായ രണ്ട് യുവാക്കൾ ത്ൽക്ഷണം മരിച്ചു; പരിക്കേറ്റ യുവാവ് അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജിൽ ചികിത്സയിൽ; അപകടത്തിന് വഴിയൊരുക്കിയത് ഡ്രൈവർ ഉറങ്ങിയതെന്ന് സൂചന; പാലാ പൊൻകുന്നം റോഡ് അപകടക്കെണിയാകുന്നു

മറുനാടൻ ഡെസ്‌ക്‌

പാലാ: മൂവാറ്റുപുഴ-പുനലൂർ സംസ്ഥാനപാതയുടെ ഭാഗമായ പാലാ-പൊൻകുന്നം റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. കാർ യാത്രക്കാരായ, ഉപ്പുതറ ചപ്പാത്തുകൊച്ചുചെരുവിൽ വിജയന്റെ മകൻ സന്ദീപ് (31), കാഞ്ചിയാർ വെങ്ങല്ലൂർക്കട ഉറുമ്പിൽ വിജയന്റെ മകൻ വിഷ്ണു (26) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഉപ്പുതറ ചപ്പാത്ത് ചേന്നാട്ട് ലിജു ബാബുവിനെ (അപ്പു-24) ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശപത്രിയിൽ പ്രവേശിപ്പിച്ചു.

പൂവരണി പള്ളിക്കും പച്ചാത്തോട് ജങ്ഷനും ഇടയിൽ ശനിയാഴ്ച രാവിലെ 8.15-നാണ് അപകടം. മൂവരും കട്ടപ്പന മാരുതി ഇൻഡസ് മോട്ടോഴ്‌സിലെ ജീവനക്കാരാണ്. തലയോലപ്പറമ്പിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

വിഷ്ണുവാണ് കാർ ഓടിച്ചിരുന്നത്. പരിക്കേറ്റ ലിജു കാറിന്റെ പുറകിലായിരുന്നു.പാലായിൽനിന്ന് പൊൻകുന്നം ഭാഗത്തേക്ക് പോയ നാഷണൽ പെർമിറ്റ് ലോറിയിലേക്ക് നിയന്ത്രണംവിട്ട കാർ ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

കാർ പൂർണമായും തകർന്നു. ലോറിയുടെ അടിയിൽ കുടുങ്ങിയ കാറിലെ യാത്രക്കാരെ നാട്ടുകാർ ഏറെ ശ്രമിച്ചാണ് പുറത്തെടുത്തത്. പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും സന്ദീപിന്റെയും വിഷ്ണുവിന്റെയും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തുടർ നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഹൈവേയിൽ ഒരുമണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തിൽ, റോഡിലെ ഓയിൽ കഴുകി നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.മരിച്ച സന്ദീപ് ഏപ്രിൽ 10-നാണ് വിവാഹിതനായത്. ഭാര്യ: അയന. അമ്മ: അജിത. സഹോദരി: സന്ധ്യ. ശവസംസ്‌കാരം ഞായറാഴ്ച വീട്ടുവളപ്പിൽ.മരിച്ച വിഷ്ണുവിന്റെ അമ്മ: പരേതയായ നിർമ്മല. സഹോദരി: വിഷ്ണുപ്രിയ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP