Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് കൊവിഡ് പരിശോധനക്കുള്ള സാമ്പിളുമായി പുറപ്പെട്ട ആംബുലൻസ് മറിഞ്ഞു; റോഡിൽ തെന്നിമറിഞ്ഞ ആംബുലൻസിൽ നിന്ന് സാമ്പിൾ എടുക്കാൻ പോയ കാറും വഴിയിൽ അപകടത്തിൽ പെട്ടു; അപകടങ്ങൾ നടന്നത് താമരശ്ശേരി ചുരത്തിൽ

വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് കൊവിഡ് പരിശോധനക്കുള്ള സാമ്പിളുമായി പുറപ്പെട്ട ആംബുലൻസ് മറിഞ്ഞു; റോഡിൽ തെന്നിമറിഞ്ഞ ആംബുലൻസിൽ നിന്ന് സാമ്പിൾ എടുക്കാൻ പോയ കാറും വഴിയിൽ അപകടത്തിൽ പെട്ടു; അപകടങ്ങൾ നടന്നത് താമരശ്ശേരി ചുരത്തിൽ

സ്വന്തം ലേഖകൻ

കോഴിക്കോട്; കൊവിഡ് പരിശോധനക്കുള്ള സാമ്പിളുമായി വയനാട്ടിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ആംബുലൻസ് താമരശ്ശേരി ചുരത്തിൽ അപകടത്തിൽപെട്ടു. അപകടത്തിൽ പെട്ട ആംബുലൻസിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് കോഴിക്കോടെത്തിക്കാനായി പുറപ്പെട്ട കാറും വഴിയിൽ അപകടത്തിലായി. പിന്നീട് മേപ്പാടിയിൽ നിന്ന് മറ്റൊരു ആംബുലൻസ് എത്തിയാണ് സാമ്പിളുകൾ കോഴിക്കോടെത്തിച്ചത്. ഇന്നലെ വൈകിട്ട് താമരശ്ശേരി ചുരത്തിലാണ് ഒരേ കാര്യത്തിന് പുറപ്പെട്ട രണ്ട് വാഹനങ്ങൾ തുടർച്ചയായി അപകടത്തിൽ പെട്ടത്. ആംബുലൻസ് ഡൈവറുടെ കൈക്ക് ചെറിയ പരിക്കുകൾ പറ്റിയതൊഴിച്ചാൽ വലിയ അത്യാഹിതങ്ങളൊന്നും സംഭവിച്ചില്ല.

വയനാട് മേപ്പാടി വിംസ് മെഡിക്കൽ കോളേജിൽ നിന്നും കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് പുറപ്പെട്ട ആംബുലൻസാണ് താമരശ്ശേരി ചുരം ഒന്നാം വളവിൽ അപകടത്തിലായത്. കനത്തമഴകാരണം റോഡിൽ നിയന്ത്രണം നഷ്ടമായ ആംബുലൻസ് തെന്നിമറഞ്ഞാണ് അപകടമുണ്ടായത്. വാഹനാപകടത്തിൽ പരിക്കേറ്റ് ശസ്ത്രക്രിയക്കായെത്തിയ കർണാടക സ്വദേശിയുടെ സാമ്പിളുകൾ കൊറോണ പരിശോധനക്കായി കൊണ്ടുപോയതായിരുന്ന ആംബുലൻസ്. ശസ്ത്രക്രിയക്ക് മുന്നോടിയായാണ് രോഗിയുടെ സാമ്പിളുകൾ ശേഖരിച്ചത്.

ഇതിന്റെ ഫലം ലഭിച്ചതിന് ശേഷം മാത്രമെ ശസ്ത്രിക്രിയ തുടങ്ങാനാകുമായിരുന്നൊള്ളൂ. നിലവിൽ വയനാട്ടിൽ ഇത് പരിശോധിക്കാനുള്ള സംവിധാനങ്ങളില്ല. ആംബുലൻസ് അപകടത്തിൽപെട്ടതറിഞ്ഞ് സാമ്പിളുകൾ കോഴിക്കോടെത്തിക്കാനായി വീണ്ടും മേപ്പാടിയിൽ നിന്ന് പുറപ്പെട്ട കാറും തൊട്ടുപിന്നാലെ അപകടത്തിൽ പെടുകയായിരുന്നു. തകരപ്പാടിക്ക് സമീപം ലോറിയുമായി കൂട്ടിയിടിച്ചാണ് കാർ അപകടത്തിൽ പെട്ടത്. ഇതോടെ സാമ്പിളുകൾ കോഴിക്കോടെത്തിക്കാനുള്ള ശ്രമം വീണ്ടും മുടങ്ങി. പിന്നീട് വയനാട്ടിൽ നിന്ന് മറ്റൊരു ആംബുലൻസ് എത്തിയാണ് സാമ്പിളുകൾ സുരക്ഷിതമായി കോഴിക്കോടെത്തിച്ചത്. അപകടത്തിൽ പെട്ട വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് മാറ്റി.

ലോക്ഡൗൺ കാരണം റോഡിൽ വാഹനങ്ങൾ കുറവാണെന്നതിനാൽ നിരത്തിലിറങ്ങുന്ന വാഹനങ്ങൾ അനിയന്ത്രിതമായ വേഗതയിലാണ് സഞ്ചരിക്കുന്നത്. അടുത്ത കാലത്തായി ചുരത്തിന്റെ വിവിധയിടങ്ങളിൽ അറ്റകുറ്റപണികൾ നടത്തി വീതി കൂട്ടിയതും വേഗത കൂടുന്നതിന് കാരണമായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചുരത്തിൽ പലപ്പോഴായി നല്ല മഴയുമുണ്ട്. അമിത വേഗതയിൽ വരുന്ന വാഹനങ്ങൾ ചുരത്തിൽ തെന്നി മറിയുന്നത് നിത്യസംഭവമായിരിക്കുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP