Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഏഴുപേർക്ക് പരിക്ക്; പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഏഴുപേർക്ക് പരിക്ക്; പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 അടിമാലി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ അടിമാലി മച്ചിപ്ലാവിന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞ് ഏഴുപേർക്ക് പരിക്കേറ്റു.ഈരാറ്റുപേട്ട നടുകൂട്ട് കലേഷ് ഷൈജു(12),ഈരാറ്റുപേട്ട ഞാറയ്ക്കൽ ശ്യാമള ഗോപിനാഥ്(70),കോനാനി കളരിക്കൽ സുഷ്മ(53),അടിമാലി ചിറ്റടിയിൽ സി.ജി.അനില(36),വാളറ കരിപാറ പുത്തൻപുരയ്ക്കൽ ഉഷ സുകുമാരൻ(53)കരിപാറ പുത്തൻപുരയ്ക്കൽ ഗംഗ(20) എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബുധനാഴ്‌ച്ച ഉച്ചകഴിഞ്ഞ് 3.15 ആയിരുന്നു അപകടം. പണിക്കൻകുടി ഭാഗത്തുനിന്നും തൊടുപുഴയ്ക്ക് പോകുകയായിരുന്ന പി.എൻ.എസ് ബസാണ് റോഡിൽ മറിഞ്ഞത്. എതിരെ വന്ന ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മച്ചിപ്ലാവ് സ്‌കൂൾ പടിക്ക് സമീപത്തെ ഷാപ്പുംപടിയിലാണ് അപകടം നടന്നത്.

നിയന്ത്രണം വിട്ട ബസ് ഇത് വഴി വന്ന മറ്റൊരു കാറിലും തട്ടിയിരുന്നു.കാറിൽ സഞ്ചരിച്ചിരുന്ന ഇരുമ്പുപാലം കാഞ്ഞിരത്തിങ്കൽ കെ.ജെ.സാബുവിന്റെ മകൾ ശാലുവിനും പരിക്കേറ്റു.അപകടം നടക്കുമ്പോൾ ബസ്സിൽ 42 യാത്രക്കാർ ഉണ്ടായിരുന്നു.നാട്ടുകാരും ഹൈവേ പൊലീസും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP