Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആയുധങ്ങളുമായി കാമ്പസിൽ എത്തി കൊടിമരം പിഴുത സംഭവം: എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ; തലശേരി ബ്രണ്ണൻ കോളേജിൽ എബിവിപിയുടെ നിരാഹാര സമരം അവസാനിപ്പിച്ചു

ആയുധങ്ങളുമായി കാമ്പസിൽ എത്തി കൊടിമരം പിഴുത സംഭവം: എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ; തലശേരി ബ്രണ്ണൻ കോളേജിൽ എബിവിപിയുടെ നിരാഹാര സമരം അവസാനിപ്പിച്ചു

രഞ്ജിത്ത് ബാബു

കണ്ണൂർ: തലശേരി ബ്രണ്ണൻ കോളേജിൽ എബിവിപി നടത്തി വന്ന നിരാഹാരസമരം അവസാനിപ്പിച്ചു. അക്രമം നടത്തിയ എസ്എഫ്‌ഐ പ്രവർത്തകരെ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തതായി കോളേജ് പ്രൻസിപ്പാൾ അറിയിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ബ്രണ്ണൻ കോളേജിൽ എല്ലാവർക്കും പ്രവർത്തനസ്വാതന്ത്രൃം നൽകണമെന്നാവശ്യപ്പെട്ടാണ് എബിവിപിയുടെ നിരാഹാരം നടത്തിയത്. സമരപന്തലിൽ ആർഎസ്എസ് പ്രാന്തീയ വിദൃാർത്ഥിപ്രമുഖ് വത്സൻ തില്ലങ്കേരിയെത്തി പ്രവർത്തകർക്ക് ഐകൃദാർഢൃം പ്രഖൃാപിച്ചു.കോളേജ് പ്രിൻസിപ്പൽ ഫൽഗുണനുമായി ചർച്ചനടത്തി.

ആയുധങ്ങളുമായെത്തി കൊടിമരം തകർക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചിട്ടും അക്രമികൾക്കെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് എബിവിപി സംസ്ഥാന സമിതി അംഗം വിശാഖ് പ്രേമൻ കോളജിൽ നിരാഹാരം ആരംഭിച്ചത്. അക്രമദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. അക്രമം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കാൻ കോളേജ് അധികൃതർ തയ്യാറാവാത്തതിനെ തുടർന്നാണ് എ.ബി.വി.പി പ്രതിഷേധ സമരവുമായി രംഗത്തെത്തിയത്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുക, കോളജിൽ സംഘടന സ്വാതന്ത്ര്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് നിരാഹാര സമരം തുടങ്ങിയത്. കൊടിമരം തകർത്ത സംഭവത്തിൽ യൂണിറ്റ് ഭാരവാഹികൾക്കെതിരെ എസ്.എഫ്.ഐ ജില്ല നേതൃത്വം അച്ചടക്ക നടപടി കൈകൊണ്ടിരുന്നു. എ.ബി.വി.പി വച്ച കൊടിമരം പ്രിൻസിപ്പൽ എടുത്ത്കളഞ്ഞത് നേരത്തെ വിവാദമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP