Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

ഇടതുപക്ഷ ഭരണത്തിൽ പിഞ്ചുപെൺകുട്ടികൾക്കെതിരെ പോലും വ്യാപകമായ അതിക്രമങ്ങൾ; വാളയാറിലെ പ്രതികളെ സംരക്ഷിക്കാനും സർക്കാർ ശ്രമിക്കുകയാണ്; ഇടുക്കിയിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച ഡിവൈഎഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് എ.ബി.വി.പി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇടുക്കിയിലെ കാഞ്ചിയാറ്റിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച ഡിവൈഎഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എം.എം. ഷാജി. ഇടതുപക്ഷ ഭരണത്തിൽ സ്ത്രീകൾക്കെതിരെ മാത്രമല്ല, പിഞ്ചുപെൺകുട്ടികൾക്കെതിരെ പോലും വ്യാപകമായ അതിക്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി .

വർഷങ്ങൾക്ക് മുൻപ് വാളയാറിൽ രണ്ട് പിഞ്ചുകുട്ടികളെ പീഡിപ്പിച്ച് കൊലചെയ്യപ്പെട്ട കേസിലെ പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കുവാൻ സർക്കാർ തയ്യാറായില്ലെന്ന് മാത്രമല്ല, കേസ് ആട്ടിമറിച്ച് പ്രതികളെ സംരക്ഷിക്കുകയാണ് സർക്കാർ ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു. ഇന്നും ആ പിഞ്ചുകുട്ടികളുടെ രക്ഷിതാക്കൾ വർഷങ്ങൾക്കിപ്പുറവും നീതിക്ക് വേണ്ടിയുള്ള സമരത്തിലാണ്. ഇടതുപക്ഷ ഭരണത്തിൽ വീണ്ടും വാളയാർ ആവർത്തിക്കപ്പെടുകയാണ്. കുറ്റക്കാർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുവാൻ സർക്കാർ തയ്യാറാവണമെന്നും എബിവിപി ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP