Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നാല് വിദ്യാർത്ഥികളെ രക്ഷിക്കാൻ ശ്രമിച്ച് കടലെടുത്ത അഭിഷേക് തലസ്ഥാനത്തെ സ്‌കൂളുകളിലെ എല്ലാം ബാസ്‌ക്കറ്റ് ബോൾ പരിശീലനം നൽകിയിരുന്ന പ്രതിഭ; കടലെടുത്ത 5 പേരിൽ ഇതുവരെ മൃതദേഹം കണ്ടെത്തിയത് ഒരാളുടെ മാത്രം

നാല് വിദ്യാർത്ഥികളെ രക്ഷിക്കാൻ ശ്രമിച്ച് കടലെടുത്ത അഭിഷേക് തലസ്ഥാനത്തെ സ്‌കൂളുകളിലെ എല്ലാം ബാസ്‌ക്കറ്റ് ബോൾ പരിശീലനം നൽകിയിരുന്ന പ്രതിഭ; കടലെടുത്ത 5 പേരിൽ ഇതുവരെ മൃതദേഹം കണ്ടെത്തിയത് ഒരാളുടെ മാത്രം

തിരുവനന്തപുരം: കോവളത്ത് കുളിക്കാനിറങ്ങി തിരയിൽപ്പെട്ട വിദ്യാർത്ഥികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബാസ്‌ക്കറ്റ് ബോൾ പരിശീലകനായ അഭിഷേകിന് സ്വന്തം ജീവൻ നൽകേണ്ടി വന്നത്. പി.ടി.പി നഗർ അറപ്പുര റോഡിൽ എഡ്യുക്കെയർ ലൈൻ 245ൽ വാടകയ്ക്ക് താമസിക്കുന്ന അഭിഷേക് തിരുവനന്തപുരത്തെ അറിയപ്പെടുന്ന ബാസ്‌ക്കറ്റ് ബോൾ പരിശീലകനാണ്. റഫറിയുമായിരുന്നു അഭിഷേക്.

കോവളം ലൈറ്റ് ഹൗസ് ബീച്ചിൽ ഇടക്കല്ല് പാറക്കൂട്ടത്തിനു സമീപം ശനി രാത്രി ഏഴിനു ശേഷമുണ്ടായ ദുരന്തത്തിൽ വട്ടപ്പാറ കാനക്കോട് കൃഷ്ണവിലാസത്തിൽ രാജേന്ദ്രൻ ശശികുമാരി ദമ്പതിമാരുടെ മകൻ നിധിൻരാജ്(21), കഴക്കൂട്ടം ബ്ലോക്ക് ഓഫിസിനു സമീപം മിഥുനത്തിൽ ജോജി ക്രിസ്റ്റബൽ ദമ്പതിമാരുടെ മകൻ ജിതിൻ ജി. കാർമൽ(21), വഞ്ചിയൂർ ജനറൽ ആശുപത്രി ജംക്ഷനു സമീപം ഉണ്ണീസ് ലെയ്ൻ ടിസി 261698ൽ കൃഷ്ണകൃപയിൽ ജയൻ പ്രസന്നകുമാരി ദമ്പതിമാരുടെ മകൻ അഖിൽ പി. ജയൻ(20), വർക്കല ഇലകൺ അരുണോദയത്തിൽ ഗിരീഷ് വിമാലാദേവി ദമ്പതിമാരുടെ മകൻ അനൂപ് ഗിരി(21) എന്നിവരെയാണ് കാണാതായത്. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് അഭിഷേകിനെ കടലെടുത്തത്. ഇതിൽ അനൂപിന്റെ മൃതദേഹം ശനി രാത്രി 12നു ശേഷം ലൈറ്റ് ഹൗസ് ബീച്ചിനു താഴെ തീരത്തടിഞ്ഞ നിലയിൽ കണ്ടെത്തി. അഞ്ചംഗ വിദ്യാർത്ഥി സംഘത്തിലെ വെമ്പായം സ്വദേശി അരുൺ ശിവൻ കടലിലിറങ്ങാതെ കരയിൽ നിന്നതേയുള്ളൂ.

ദേശീയ ഗെയിംസിലുൾപ്പെടെ ബാസ്‌ക്കറ്റ് ബാൾ റഫറിയായിരുന്ന അഭിഷേകിന്റെ ജീവിതം ബാസ്‌ക്കറ്റ് ബാളിനുവേണ്ടി ഉഴിഞ്ഞുവച്ചതായിരുന്നു. നഗരത്തിലെ വിവിധ സ്‌കൂളുകളിൽ ബാസ്‌ക്കറ്റ് ബോൾ കോച്ചായി ജോലി നോക്കുന്ന അഭിഷേക് കഴിഞ്ഞ ഏതാനും ആഴ്ചകളായി പാങ്ങോട് മിലിട്ടറി ക്യാമ്പിൽ മദ്രാസ് റെജിമെന്റിലെ സൈനികർക്ക് പരിശീലനം നൽകുകയായിരുന്നു. പരിശീലനം സമാപിച്ചതോടെ ഉല്ലാസത്തിനായാണ് ഇവർ കോവളത്തെത്തിയത്. ടീമംഗമായ പഞ്ചാബ് സ്വദേശിയും അഭിഷേകും ഒഴികെയുള്ളവർ മടങ്ങിയ ശേഷമായിരുന്നു ദുരന്തം. ഇതിനിടെയിലാണ് ഉല്ലാസ യാത്രയ്‌ക്കെത്തി കടലിൽ കുളിക്കാനിറങ്ങിയ അഞ്ചംഗ മെഡിക്കൽ എൻജിനീയറിങ് വിദ്യാർത്ഥി സുഹൃദ് സംഘം അപകടത്തിൽപ്പെട്ടത്. ഇതിൽ നാലുപേരും തിരമാലയിൽപ്പെട്ടു. അതു കണ്ടാണ് അഭിഷേക് രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. കൊലയാളി തിരമാലകൾ അഭിഷേകിനേയും വെറുതെ വിട്ടില്ല.

നാല് വിദ്യാർത്ഥികളും കടലിൽ ഏറെ അപകട സാദ്ധ്യതയുള്ള ഭാഗത്ത് കുളിക്കാനിറങ്ങിയത്. കൂട്ടുകാരുടെ വസ്ത്രങ്ങളും മൊബൈൽ ഫോണുമായി അരുൺ ശിവൻ കരയിൽ നിന്നു. നാല് പേരെയും കൂറ്റൻ തിര മറിച്ചിടുന്നതു കണ്ടാണ് കരയിൽ നിന്ന കോച്ച് അഭിഷേക് കടലിലേക്കു ചാടിയത്. തിരമാലകൾ നിമിഷങ്ങൾക്കകം അഞ്ച് പേരെയും വിഴുങ്ങി. അഭിഷേകിനൊപ്പമുണ്ടായിരുന്ന ഒരാളും തിരയിൽപ്പെട്ടെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തി. കരയിൽ നിന്ന അരുണിന്റെ നിലവിളി കേട്ടാണു തീരത്തു നിന്ന അഭിഷേകടക്കമുള്ളവർ സംഭവസ്ഥലത്തേക്ക് ഓടിയെത്തിയത്. വിദ്യാർത്ഥി സംഘത്തെ രക്ഷിക്കാനായാണ് അഭിഷേക് കടലിലേക്കു ചാടിയതെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു. ഇദ്ദേഹത്തിനൊപ്പം മറ്റൊരാൾ കൂടി ചാടിയെങ്കിലും നാട്ടുകാരനായ ആൾ പിടിച്ചു കയറ്റുകയായിരുന്നു. ജോലി സമയം കഴിഞ്ഞതിനാൽ തീരത്ത് ലൈഫ് ഗാർഡുകളില്ലായിരുന്നു.

ദേശീയ ഗെയിംസിൽ അഭിഷേക് റഫറിയായിരുന്ന ഹരിയാന പഞ്ചാബ് ബാസ്‌ക്കറ്റ് ബോൾ മത്സരം രണ്ട് ദിവസം മുമ്പ് ദൂരദർശൻ സംപ്രേഷണം ചെയ്തിരുന്നു. ഇതിന്റെ സന്തോഷം പലരോടും അഭിഷേക് പങ്കുവച്ചിരുന്നു. അഭിഷേകിന്റെ ദുരന്ത വിവരമറിഞ്ഞ് ബാസ്‌ക്കറ്റ് ബാൾ പ്രേമികളും താരങ്ങളുമുൾപ്പെടെ നിരവധിപേർ കോവളത്തെത്തി. പരേതനായ ശശികുമാറിന്റെയും ഗേർലി ഗോമസിന്റെയും മകനാണ് അഭിഷേക്. ഭാര്യ. വാണി. ആദിത്യ മകൾ. ഐഷ ഏക സഹോദരി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP