Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആലപ്പുഴ അഭിമന്യു വധം: ആർഎസ്എസ് ഭീകരത തന്നെയെന്ന് വെൽഫെയർ പാർട്ടി; ആഭ്യന്തര വകുപ്പ് സംഘ്പരിവാറിന് കീഴ്‌പ്പെട്ടെന്നും ആക്ഷേപം

ആലപ്പുഴ അഭിമന്യു വധം: ആർഎസ്എസ് ഭീകരത തന്നെയെന്ന് വെൽഫെയർ പാർട്ടി; ആഭ്യന്തര വകുപ്പ് സംഘ്പരിവാറിന് കീഴ്‌പ്പെട്ടെന്നും ആക്ഷേപം

സ്വന്തം ലേഖകൻ

കോഴിക്കോട് : ആലപ്പുഴ പടയണിവട്ടം ക്ഷേത്ര ഉത്സവത്തിനിടെ പതിനഞ്ച് വയസ്സുകാരനായ അഭിമന്യുവിനെ കുത്തികൊലപ്പെടുത്തിയ സംഭവം ആർഎസ്എസിന്റെ ഭീകരവാദത്തെ തുറന്നുകാട്ടുന്നതാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. ഇന്ത്യയിലുടനീളം ഹിന്ദുത്വഭീകരവാദികൾ നടത്തിവരുന്ന വംശഹത്യകൾക്കും ഭീകരവാദ പ്രവർത്തനത്തിനും നേതൃത്വം നൽകുന്ന സംഘമാണ് ആർഎസ്എസ്.

കേരളത്തിൽ ആർഎസ്എസ് നടത്തുന്ന ഇത്തരം ഭീകര പ്രവർത്തനങ്ങളെ ഗൗരവത്തോടെ കാണാനോ ശിക്ഷാ നടപടി സ്വീകരിക്കാനോ ഇടതുപക്ഷ സർക്കാർ തയ്യാറാകാത്തതിന്റെ ഫലം കൂടിയാണ് ഇത്തരം കൊലപാതകങ്ങൾ ആവർത്തിക്കുന്നത്. കഴിഞ്ഞദിവസം നടന്ന അഭിമന്യുവിന്റെ കൊലയുമായി ബന്ധപ്പെട്ട കാര്യങ്ങളെ നിസാരവൽക്കരിക്കാനാണ് ഭരണകൂടവും പൊലീസും ശ്രമിക്കുന്നത്. കേവല രാഷ്ട്രീയ കൊലപാതകമായും ഗുണ്ടാ വിളയാട്ടമായും ചിത്രീകരിച്ച് ലഘൂകരിക്കാനാണ് ഇടതു ഭരണകൂടം ശ്രമിക്കുന്നത്.

ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് ആർഎസ്എസ് നടത്തിവരുന്ന ആയുധശേഖരവും പരിശീലനവും ഇന്ന് വ്യാപകമാണ്. ആയുധശേഖരം കണ്ടെത്താനും പരിശീലനം നിരോധിക്കാനും കേരള സർക്കാർ തയ്യാറാകണം. കേരളത്തിൽ സംഘ്പരിവാർ ശക്തിപ്രാപിക്കുന്നത് ഇത്തരം പരിശീലന കേന്ദ്രങ്ങളിൽ കൂടിയാണ്. സംഘ്പരിവാർകാർ കുറ്റക്കാരായ സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട് ആർഎസ്എസ് - ഭരണകൂട രഹസ്യ ബന്ധവും പുറത്തുവന്നതാണ്.

ആഭ്യന്തര വകുപ്പ് സംഘ്പരിവാറിന് കീഴ്‌പ്പെടുന്ന ധാരാളം സംഭവങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണമെന്ന് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP