Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്ലാസിലെ പെൺകുട്ടിയെച്ചൊല്ലിയുള്ള തർക്കം മൂത്തപ്പോൾ കണ്ണിൽ കോമ്പസുകൊണ്ടു കുത്തി; മുഖം കഴുകാൻ ചെന്നപ്പോൾ വെള്ളത്തിൽ മുക്കിക്കൊന്നു; കുട്ടിപ്പ്രണയം കൊലപാതകത്തിൽ കലാശിച്ചത് ഇങ്ങനെ

ക്ലാസിലെ പെൺകുട്ടിയെച്ചൊല്ലിയുള്ള തർക്കം മൂത്തപ്പോൾ കണ്ണിൽ കോമ്പസുകൊണ്ടു കുത്തി; മുഖം കഴുകാൻ ചെന്നപ്പോൾ വെള്ളത്തിൽ മുക്കിക്കൊന്നു; കുട്ടിപ്പ്രണയം കൊലപാതകത്തിൽ കലാശിച്ചത് ഇങ്ങനെ

കാസർഗോഡ്: ഹോസ്ദുർഗ് ഗവ. ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥി അഭിലാഷിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. പ്രണയത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാകത്തിന് കാരണമെന്നാണ് സ്ഥിരീകരണം. സഹപാഠികൾ അഭിലാഷിനെ വെള്ളത്തിൽ മുക്കി കൊന്നതാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയും ചെയ്തു.

വെള്ളിയാഴ്ച സ്‌പെഷ്യൽ ക്ലാസ് കഴിഞ്ഞ് അഭിലാഷും രണ്ട് സഹപാഠികളും വീട്ടിലേക്ക് മടങ്ങി. ഇതിനിടെയാണ് പ്രണയത്തെ ചൊല്ലിയുള്ള തർക്കം ഉണ്ടായത്. ക്ലാസിലെ പെൺകുട്ടിയെ ചൊല്ലിയായിരുന്നു തർക്കം. ഇതിനിടെ ഒരു കുട്ടി കോംമ്പസ് കൊണ്ട് അഭിലാഷിന്റെ കണ്ണിൽ കുത്തി. കണ്ണിൽ നിന്ന് രക്തം വന്നതോടെ കഴുകാനായി അടുത്തുള്ള കുളത്തിലേക്ക് പോയി. അപ്പോഴും തർക്കം തുടർന്നു. ഇതിനിടെ സംഘർഷവുമുണ്ടായി. ഈ സമയം രണ്ട് പേരും ചേർന്ന് അഭിലാഷിനെ വെള്ളക്കെട്ടിൽ മുക്കി കൊല്ലുകയായിരുന്നു.

അതിന് ശേഷം രണ്ട് പേരും വേട്ടിലേക്ക് മടങ്ങി. സ്‌കൂൾ വിട്ടു സഹപാഠികൾക്കൊപ്പം വീട്ടിലേക്കു പുറപ്പെട്ട അഭിലാഷിനെ കാണാതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. തുടർന്ന് കുശാൽ നഗർ മേഖലയിൽ പൊലീസും നാട്ടുകാരും ചേർന്ന് പരിശോധനയും നടത്തി. തെരച്ചിലിൽ കുശാൽനഗർ പോളി ടെക്‌നിക്കിനടുത്തുള്ള വെള്ളക്കെട്ടിനു സമീപത്തു നിന്നും ബാഗും ചെരുപ്പും കണ്ടെത്തിയിരുന്നു. ശനിയാഴ്ച രാവിലെയാണു മൃതദേഹം കണ്ടെത്തിയത്.

സ്‌കൂളിൽ നിന്ന് മടങ്ങുമ്പോൾ ഓട്ടോ കുശാൽനഗറിലെത്തിയപ്പോൾ അഭിലാഷ് അവിടെയിറങ്ങിയെന്നാണ് ഈ സഹപാഠികൾ പൊലീസിനോടു പറഞ്ഞത്. അവിടെയിറങ്ങിയാൽ എളുപ്പത്തിൽ വീട്ടിലെത്താമെന്ന് അവൻ പറഞ്ഞതായും കുട്ടികൾ പൊലീസിനോടു വ്യക്തമാക്കി. ബാഗും ചെരിപ്പും കണ്ട സ്ഥലത്തുനിന്ന് പിന്നെയും അകലമുണ്ടു വെള്ളക്കെട്ടിലേക്ക്. മണലെടുത്തപ്പോളുണ്ടായ കുഴിയാണ് വെള്ളക്കെട്ടായി മാറിയത്. നന്നായി നീന്താനറിയുന്ന കുട്ടിയാണ് അഭിലാഷെന്ന് വീട്ടുകാരും പറഞ്ഞു.

മൃതദേഹത്തിൽ കണ്ണിന്റെ ഭാഗത്ത് ചെറിയ മുറിവുണ്ടായിരുന്നു. പിടിവലി നടന്നതിന്റെ സൂചനയായിരുന്നു ഇത്. ശനിയാഴ്ച മൃതദേഹം കണ്ടപ്പോൾത്തന്നെ നാട്ടുകാർ ദുരൂഹത ചൂണ്ടിക്കാട്ടി രംഗത്തെത്തി. മുഖത്ത് അടിയേറ്റതുപോലുള്ള പാടുണ്ടായിരുന്നു. വലതുകണ്ണിൽ ആഴത്തിൽ മുറിവേറ്റ് രക്തം കട്ടപിടിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് വിശദ അന്വേഷണം നടത്തിയത്. ഇതിനിടെയാണ് സഹപാഠികൾ കുറ്റസമ്മതം നടത്തിയത്. പ്രണയത്തെ ചൊല്ലിയുള്ള തർക്കമാണ് അഭിലാഷിനെ കൊല്ലാൻ കാരണമെന്ന് ഇവർ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇരുവരേയും സ്ഥലത്തുകൊണ്ട് വന്ന് തെളിവെടുത്തു. അതിന് ശേഷം അറസ്റ്റും രേഖപ്പെടുത്തി.

ഹോസ്ദുർഗ് ഗവ. ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥികളാണ് മരിച്ച അഭിലാഷും പിടിയിലായ മറ്റ് രണ്ട് പേരും. മീനാപ്പീസ് കടപ്പുറത്തെ മീൻപിടിത്തക്കാരൻ സുരേഷിന്റെയും മിനിയുടെയും മകനാണ് അഭിലാഷ്. അശ്വിനിയാണ് ഏക സഹോദരി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP