Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെ.എസ്.യു നേതാവിനെ മാത്രം കുറ്റം പറയാനാകുമോ? എം പിമാരുടേയും എംൽഎമാരുടേയും നേതൃത്വത്തിൽ നടത്തിയ വാളയാർ സമരാഭാസം കണ്ടാണല്ലോ ഇവരൊക്കെ പഠിക്കുന്നത്? അടവ് പഠിപ്പിച്ച ആശാന് ശിഷ്യനെ തള്ളിപ്പറയാനാകുമോ? കെ.എം അഭിജിത്ത് വിഷയത്തിൽ പരിഹാസവുമായി മുഹമ്മദ് റിയാസ്

കെ.എസ്.യു നേതാവിനെ മാത്രം കുറ്റം പറയാനാകുമോ? എം പിമാരുടേയും എംൽഎമാരുടേയും നേതൃത്വത്തിൽ നടത്തിയ വാളയാർ സമരാഭാസം കണ്ടാണല്ലോ ഇവരൊക്കെ പഠിക്കുന്നത്? അടവ് പഠിപ്പിച്ച ആശാന് ശിഷ്യനെ തള്ളിപ്പറയാനാകുമോ? കെ.എം അഭിജിത്ത് വിഷയത്തിൽ പരിഹാസവുമായി മുഹമ്മദ് റിയാസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വിവരങ്ങൾ മറച്ചുവെച്ച് കെ.എസ്.യു പ്രസിഡന്റ് കെ.എം അഭിജിത്ത് കോവിഡ് പരിശോധന നടത്തിയ സംഭവത്തിൽ വിമർശനവും പരിഹാസവുമായി ഡിവൈഎഫ്ഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് റിയാസ്. കെ.എസ്.യു നേതാവിനെ മാത്രം ഇക്കാര്യത്തിൽ കുറ്റം പറയാൻ സാധിക്കില്ലെന്നും ഇത്തവണ കോൺഗ്രസിന് ഭരണം കിട്ടിയില്ലെങ്കിൽ പാർട്ടി ഉണ്ടാകില്ലെന്നും അതുകൊണ്ട് കോവിഡ് പ്രോട്ടോക്കോൾ ഒന്നും പാലിക്കാതെ സമരാഭാസങ്ങൾ നടത്തു എന്ന് പറഞ്ഞു പഠിപ്പിച്ച് കൊടുക്കുന്ന കോൺഗ്രസ് നേതൃത്വമാണ് ഇതിൽ പ്രധാന പ്രതിയെന്നും മുഹമ്മദ് റിയാസ് ഫേസ്‌ബുക്കിൽ കുറിച്ചു.

എംപിമാരുടേയും എംഎ‍ൽഎമാരുടേയും നേതൃത്വത്തിൽ നടത്തിയ വാളയാർ സമരാഭാസം കണ്ടാണാണ് ഇവരൊക്കെ പഠിക്കുന്നതെന്നും  കോൺഗ്രസ്സിന്റെ പോഷക സംഘടനയായ കെ.എസ്.യുവിന്റെ നേതാവിനെ തിരുത്താനോ ശാസിക്കാനോ കോൺഗ്രസ് നേതൃത്വത്തിനാവില്ലെന്നും അടവ് പഠിപ്പിച്ച ആശാന് ശിഷ്യനെ തള്ളിപ്പറയാനാകില്ലല്ലോയെന്നും റിയാസ് ചോദിക്കുന്നു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

'അടവ് പഠിപ്പിച്ച ആശാന് ശിഷ്യനെ തള്ളിപ്പറയാനാകുമോ ?'
KSU നേതാവിനെ മാത്രം കുറ്റം പറയാനാകുമോ?
ഇത്തവണ കോൺഗ്രസിന് ഭരണം കിട്ടിയില്ലെങ്കിൽ പാർട്ടി ഉണ്ടാകില്ലെന്നും അതുകൊണ്ട് കോവിഡ് പ്രോട്ടോക്കോൾ ഒന്നും പാലിക്കാതെ സമരാഭാസങ്ങൾ നടത്തു എന്ന് പറഞ്ഞു പഠിപ്പിച്ച് കൊടുക്കുന്ന കോൺഗ്രസ് നേതൃത്വമല്ലേ ഇതിൽ പ്രധാന പ്രതി ?
'ഇതിപ്പോൾ ഒരു സംഭവം കയ്യോടെ പിടിച്ചു. പിടിക്കപ്പെടാതെ പോയ ആൾമാറാട്ടങ്ങൾ;
ആൾമാറാട്ട വീരന്മാർ പിന്നീട് നയിച്ച സമരങ്ങൾ;
ആ സമാരങ്ങളിലൂടെ പൊലീസിലും മാധ്യമ പ്രവർത്തകരിലും നാട്ടുകാരിലും, സമരാംഗങ്ങളിലും പടർന്ന കോവിഡും.....'
ഇതായിരിക്കും ഏതൊരു മലയാളിയുടെയും ഉറക്കം കെടുത്തുന്ന ചിന്ത.
KSU നേതാവിനെ മാത്രം കുറ്റം പറയാനാകുമോ?
MPമാരുടേയും MLAമാരുടേയും നേതൃത്വത്തിൽ നടത്തിയ വാളയാർ സമരാഭാസം കണ്ടാണല്ലോ ഇവരൊക്കെ പഠിക്കുന്നത്?
കോൺഗ്രസ്സിന്റെ പോഷക സംഘടനയായ KSU വിന്റെ നേതാവിനെ തിരുത്താനോ ശാസിക്കാനോ കോൺഗ്രസ് നേതൃത്വത്തിനാവില്ല.
കാരണം അടവ് പഠിപ്പിച്ച ആശാന് ശിഷ്യനെ തള്ളിപ്പറയാനാകില്ലല്ലോ.
വാളയാർ സമാരാഭാസ സമയത്ത് പറഞ്ഞ വാക്കുകൾ നിങ്ങൾക്ക് വല്ലാതെ കൊണ്ടു എന്നതുകൊണ്ട് ആവർത്തിക്കുന്നില്ല.
അതുകൊണ്ട് മറ്റൊന്ന് പറയട്ടേ..
കോൺഗ്രസ് നേതൃത്വമേ,
കണ്ണാടി നോക്കിയെങ്കിലും
'Iam Sorry'
എന്ന് പറയാൻ ശ്രമിക്കൂ..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP