Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഭയ കൊലക്കേസ്: കുറ്റപത്രം വായിച്ചില്ല; പ്രതികൾക്ക് മേൽ സിബിഐ കോടതി കുറ്റം ചുമത്തുന്നത് ഹൈക്കോടതി സ്റ്റേ നീക്കിയ ഉത്തരവ് കിട്ടിയ ശേഷം

അഭയ കൊലക്കേസ്: കുറ്റപത്രം വായിച്ചില്ല; പ്രതികൾക്ക് മേൽ സിബിഐ കോടതി കുറ്റം ചുമത്തുന്നത് ഹൈക്കോടതി സ്റ്റേ നീക്കിയ ഉത്തരവ് കിട്ടിയ ശേഷം

പി.നാഗ് രാജ്

തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ ഇന്നലെയും പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചില്ല. കേസിൽ സിബിഐ കോടതി ക്രൈംബ്രാഞ്ച് എസ്‌പി.കെ.ടി. മൈക്കിളിനെ നേരിട്ട് നാലാം പ്രതിയാക്കിയത് ചോദ്യം ചെയ്ത് മൈക്കിൾ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിയുടെ സ്റ്റേ നീക്കം ചെയ്തുള്ള ഉത്തരവ് ലഭ്യമാകുന്ന മുറക്ക് മാത്രമേ തിരുവനന്തപുരം സിബിഐ കോടതി പ്രതികൾക്ക് മേൽ കുറ്റം ചുമത്തുകയുള്ളു.

കൊലക്കേസിലെ പ്രാഥമിക തെളിവുകൾ നശിപ്പിച്ച് പ്രതികളെ നിയമപരമായ ശിക്ഷയിൽ നിന്ന് മറയ്ക്കാൻ ശ്രമിച്ചുവെന്ന് കണ്ടെത്തിയാണ് തിരുവനന്തപുരം സിബിഐ ജഡ്ജി ജെ.നാസർ മൈക്കിളിനെ നാലാം പ്രതിയാക്കി കേസെടുത്ത് വിചാരണ നേരിടാൻ മൈക്കിളിന് സമൻസയച്ചത്.ഈ ഉത്തരവ് ചോദ്യം ചെയ്താണ് മൈക്കിൾ ഹൈക്കോടതിയിൽ ക്രിമിനൽ റിവിഷൻ ഹർജി സമർപ്പിച്ചത്.ഹർജിയിൽ മൈക്കിളിനെതിരായ കീഴ്‌ക്കോടതിയിലെ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

1992 മാർച്ച് 27 നാണ് സിസ്റ്റർ അഭയയെ കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.ഫാദർ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി, കെ. ടി. മൈക്കിൾ എന്നിവരാണ് നിലവിൽ വിചാരണ നേരിടുന്ന പ്രതികൾ. സി ബി ഐ കുറ്റപത്രത്തിൽ രണ്ടാം പ്രതിയായിരുന്ന ഫാ.ജോസ് പുതൃക്കയിലിനെ തെളിവുകളുടെ അഭാവത്തിൽ സിബിഐ കോടതി മാർച്ച് 7 ന് കുറ്റവിമുക്തനാക്കി.

മാർച്ച് 26ന് അർദ്ധരാത്രി പുരോഹിതരായ രണ്ട് പ്രതികൾ കോൺവെന്റ് മതിൽ ചാടി കടന്ന് കോൺവെന്റിൽ സിസ്റ്റർ സെഫി യോടൊപ്പം രാത്രി കഴിച്ചുകൂട്ടിയതായും സിസ്റ്റർ സെഫിയുമായി രണ്ട് പുരോഹിതർ സെല്ലാറിൽ വച്ച് ലൈംഗിക വേഴ്ച നടത്തുന്നത് സിസ്റ്റർ അഭയ കാണാനിടയായതായും അഭയവിവരം പുറത്തറിയിക്കുമെന്നുള്ള അപമാന ഭയത്താൽ വെളുപ്പിന് 4.15നും 5 നും ഇടയ്ക്ക് കോടാലിക്കൈ കൊണ്ട് തലയിൽ അടിച്ച് കൊലപ്പെടുത്തിയ ശേഷം കിണറ്റിൽ ഇട്ട് ആത്മഹത്യയാക്കി മാറ്റിയെന്നുമാണ് സി ബി ഐ കേസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP