Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അഭയക്കേസ്: അന്തിമവാദം ബുധനാഴ്ച തുടങ്ങും; 49 സാക്ഷികളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ സിബിഐക്ക് വേണ്ടി ആദ്യംവാദിക്കുക പ്രോസിക്യൂഷൻ

അഭയക്കേസ്: അന്തിമവാദം ബുധനാഴ്ച തുടങ്ങും; 49 സാക്ഷികളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ സിബിഐക്ക് വേണ്ടി ആദ്യംവാദിക്കുക പ്രോസിക്യൂഷൻ

അഡ്വ.പി.നാഗ് രാജ്

തിരുവനന്തപുരം: 1992 ൽ നടന്ന സിസ്റ്റർ അഭയ കൊലക്കേസിൽ പ്രോസിക്യൂഷൻ ഭാഗം അന്തിമവാദം ഇന്ന് (ബുധനാഴ്ച) മുതൽ ആരംഭിക്കും. തിരുവനന്തപുരം സിബിഐ കോടതിയാണ് വാദം കേൾക്കുന്നത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 234 പ്രകാരമാണ് സെഷൻസ് കേസിൽ കോടതി പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം കേൾക്കുന്നത്.

ആദ്യം കേസ് ചാർജ് ചെയ്ത സിബിഐക്ക് വേണ്ടിയുള്ള പ്രോസിക്യൂഷൻ ഭാഗം വാദം കേൾക്കും. പ്രോസിക്യൂഷൻ ഭാഗത്തേക്ക് ഹാജരാക്കിയതും കോടതി അക്കമിട്ട് തെളിവിൽ സ്വീകരിച്ച രേഖകളുടെയും പ്രോസിക്യൂഷൻ ഭാഗത്തേക്ക് വിസ്തരിച്ച 49 സാക്ഷികളുടെ മൊഴികളുടെയും അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷൻ വാദം ഉന്നയിക്കുന്നത്. ആ വാദം പൂർത്തിയാകുന്നതിനെ തുടർന്നാണ് പ്രതിഭാഗം വാദം കോടതി കേൾക്കുന്നത്.

ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 233 പ്രകാരം പ്രതിഭാഗം തെളിവെടുപ്പ് പൂർത്തിയായ ശേഷമാണ് 234 പ്രകാരമുള്ള അന്തിമവാദം കേൾക്കുന്നത്. എന്നാലിവിടെ പ്രതിഭാഗം സാക്ഷികളോ രേഖകളോ ഹാജരാക്കിയിട്ടില്ല. ഒരു സാക്ഷിയെ വിസ്തരിക്കാൻ ഹർജി ഫയൽ ചെയ്ത് കോടതി സമൻസ് ഉത്തരവ് പുറപ്പെടുവിച്ച ശേഷം പ്രതികൾ തന്നെ പിന്മാറി സാക്ഷിയെ വിസ്തരിക്കാതെ ഒഴിവാക്കുകയായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP