Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംശയ നിവാരണത്തിനായി അഭയ് ഇനി ഫസ്റ്റ് ക്വസ്റ്റ്യനിലേക്ക് വിളിക്കില്ല; ബീഹാറിൽ നിന്നുള്ള ആ 15കാരൻ മരിച്ചു

സംശയ നിവാരണത്തിനായി അഭയ് ഇനി ഫസ്റ്റ് ക്വസ്റ്റ്യനിലേക്ക് വിളിക്കില്ല; ബീഹാറിൽ നിന്നുള്ള ആ 15കാരൻ മരിച്ചു

സ്വന്തം ലേഖകൻ

തൃശൂർ: തൃശ്ശൂർ പീച്ചി കേരള വനഗവേഷണ കേന്ദ്രത്തിലെ സംശയ നിവാരണ ഫോൺ നമ്പറാണ് ഫസ്റ്റ് ക്വസ്റ്റ്യൻ. ഈ നമ്പറിലേക്ക് ഏറ്റവും കൂടുതൽ വിളിച്ചത് ബീഹാറിൽനിന്നുള്ള ഒരു കുട്ടിയാണ്. ഒരു ദിവസം തന്നെ പല തവണ 15കാരനായ ഈ കുട്ടി ഫസ്റ്റ് ക്വസ്റ്റ്യനിലേക്ക് വിളിക്കാറുണ്ട്. അഭയ് സിങ് എന്നാണ് ഈ കുട്ടിയുടെ പേര്. കാലിക പ്രസക്തമായ വിഷയങ്ങളിൽ മുടങ്ങാതെ സംശയം ചോദിക്കുകയാണ് പതിവ്.

എന്നാൽ ഇനി ഈ കുട്ടി ഒരിക്കലും ഈ ഫോൺ നമ്പറിലേക്ക് വിളിക്കില്ല എന്നറിഞ്ഞതിന്റെ ഞെട്ടലിലാണ് ഫസ്റ്റ് ക്വസ്റ്റ്യനിലെ ജീവനക്കാർ. 17 ദിവസങ്ങൾക്ക് മുമ്പ് അവൻ മരിച്ചു. അംഗപരിമിതി കാരണം സ്‌കൂളിൽ പോകാനാകാതെ പത്തിൽ പഠനം നിർത്തിയ കുട്ടിയാണ് അഭയ് സിങ്. വീട്ടിലിരുന്നുള്ള ഉപരിപഠനത്തിന് സംശയം തീർക്കാനാണ് ഫസ്റ്റ് ക്വസ്റ്റ്യൻ നമ്പരിലേക്ക് വിളിക്കുന്നത്. എന്നാൽ കഴിഞ്ാഞ 17 ദിവസമായി അഭയ് സിങ് ഈ നമ്പരിലേക്ക് വിളിച്ചിട്ടില്ല.

അഭയ് സിങിനെ പറ്റി വാർത്ത തയ്യാറാക്കാനെത്തിയ റിപ്പോർട്ടറുടെ ആവശ്യ പ്രകാരം ആ നമ്പറിലേക്ക് വിളിച്ചപ്പോഴാണ് അഭയ് സിങ് മരിച്ച വിവരം അറിയുന്നത്. അഭയ് സിങ്ങ് മരിച്ച വിവരം അഭയ്‌നെ തേടി വിളിച്ച ഫാക്ക്വൽറ്റിയോട് അഭയുടെ അച്ഛനാണ് പറളഞ്ഞത്. 17 ദിവസം മുമ്പാണ് മരിച്ചതെന്നും അച്ഛൻ പറഞ്ഞു. ഫസ്റ്റ് ക്വസ്റ്റ്യനിൽ ഉത്തരങ്ങൾ നൽകാൻ 20 പേരുണ്ട്. മാറിമാറിയാണ് ഡ്യൂട്ടിക്ക് ഇരിക്കുക. ഇതിനാലാണ് 17 ദിവസമായി അഭയ് സിങ്ങിന്റെ അഭാവം അറിയാതെ പോയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP